കുട്ടിയുടെ ശരീരത്തിൽ മന:പൂര്‍വ്വം ക്ഷതമേൽപ്പിച്ചതിന്‍റെ അടയാളങ്ങളൊന്നും ഇല്ല; മരണകാരണം ആ വീഴ്ച്ച; ; ഫോറൻസിക് റിപ്പോര്‍ട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് എന്ത്?

ദേവനന്ദയുടെ മരണ കാരണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഫോറൻസിക് റിപ്പോര്‍ട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ദേവനന്ദ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ നൽകുന്ന ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെയാണ്. കുട്ടിയുടെ ശരീരത്തിൽ മന:പൂര്‍വ്വം ക്ഷതമേൽപ്പിച്ചതിന്‍റെ അടയാളങ്ങളൊന്നും ഇല്ല എന്ന് ഫോറൻസിക് റിപ്പോര്‍ട്ടിൽ തെളിഞ്ഞു . അപ്രതീക്ഷിതമായിട്ട് ഉണ്ടായ വീഴ്ചയാണ് മരണ കാരണമെന്നും കണ്ടെത്തിയിരിക്കുന്നു. കുട്ടിയുടെ ഇടതു കവിളിൽ ചെറിയ പാട് കണ്ടിരുന്നു. ഇത് വെള്ളത്തിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയിലാണ് ഫോറന്‍സിക് സംഘം എത്തിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നതടക്കമുള്ള പരിശോധനകളും ഫോറൻസിക് സംഘം നടത്തുകയാണ്.
മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തല്ല മുങ്ങി മരണം നടന്നതെന്ന നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളും സംഘം മുന്നോട്ടുവയ്യ്ക്കുകയും ചെയ്തിരുന്നു . ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമായിരുന്നു അപകടം സംഭവിച്ചിരുന്നെങ്കിൽ മൃതദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു. എന്നാൽ രണ്ടാമത്തേത്, 27 കിലോ മാത്രം ഭാരമുളള മൃതദേഹം 190 സെന്‍റീമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു എന്നതാണ് . മൂന്നാമത്തെ കാരണം, ബണ്ടിന് സമീപത്തായിരുന്നെങ്കില്‍ മൃതദേഹം ചെളിയില്‍ പുതഞ്ഞുപോകുമായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയപ്പോഴായിരുന്നു അത് പൊങ്ങി ഒഴുക്കില്‍പെട്ട് ബണ്ടിന് സമീപത്തെ മുളളുവള്ളിയില്‍ കുടുങ്ങിയതെന്ന നിഗമനമാണ് ഇപ്പോൾ ഉള്ളത്. വീടും പുഴയും വഴികളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് ഫോറൻസിക് സംഘമെത്തിയിരിക്കുന്നത്.എന്നാൽ കുട്ടിയുടെ അച്ഛൻ മറ്റൊരു നിർണ്ണായകമായ മൊഴി നൽകിയിരിക്കുകയാണ്.
ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത് . പൊലീസിന് കൊടുത്ത മൊഴിയിലായിരുന്നു ഇക്കാര്യം ഉണ്ടായിരുന്നത്. മാത്രമല്ല തൊട്ടടുത്തുള്ള കടയുടെ ഉടമയും വളരെ നിർണ്ണായകമായ മൊഴി നൽകിയിരുന്നു. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറഞ്ഞു. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കുംവീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ വ്യക്തമാക്കിയിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയിരിക്കുന്നത് . ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തുകയും ചെയ്തു . കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്.ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആ ഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ചിരുന്നു. ദേവനന്ദയുടെ മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ദുരൂഹത ബാക്കി നിൽക്കുന്നതിന് പിന്നാലെ പൊലീസ് നായക്ക് തെറ്റിയോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട് . പൊലീസ് നായ, ഒരു മൃഗമാണെന്നും അതിന് തെറ്റാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും പോലീസ് തെന്നെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























