കോവിഡ് 19 ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം... ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ നിര്‍ത്തിവെക്കാനും കര്‍ശന നിര്‍ദേശം

കോവിഡ് 19 ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഷോപ്പിംഗ് മാളുകള്‍ അടച്ചിടും, ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും. ജിം, ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങിയവ അടക്കാനും, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ നിര്‍ത്തിവെക്കാനും കര്‍ശന നിര്‍ദേശം.
ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവു എന്നും മുന്നറിയിപ്പ്. വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. രോഗ ലക്ഷണം ഉള്ളവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്.
അതേസമയം, തൃശൂരില്‍ നിരീക്ഷണത്തിലുള്ള 58 പേര്‍ക്കും പത്തനംതിട്ടയിലുള്ള എട്ടുപേര്‍ക്കും രോഗബാധയില്ലെന്ന് തെളിഞ്ഞു. നെഗറ്റീവ് ഫലങ്ങള്‍ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വലിയ ജാഗ്രതയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ തുടരുന്നത്. ഇറ്റലിയില്‍ നിന്ന് രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ 21 വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും.
"
https://www.facebook.com/Malayalivartha

























