ക്ഷേത്രത്തിലെ താലപ്പൊലി ചടങ്ങിനിടെ തേനീച്ച ആക്രമണം:150 പേര്‍ക്ക് പരുക്ക്, ആനയ്ക്കും കുത്തേറ്റു

ഇന്നലെ രാത്രി ഏഴു മണിയോടടുത്ത് മണ്ണാര്‍ക്കാട്, വിയ്യക്കുര്‍ശ്ശിയില്‍ ക്ഷേത്രത്തിലെ താലപ്പൊലി ചടങ്ങിനിടെ തേനീച്ച ആക്രമണം ഉണ്ടായി. പരുക്കേറ്റവരില്‍ മൂന്നര വയസുള്ള കുട്ടിയും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറ്റിയന്‍പതോളം പേര്‍ക്കു കുത്തേറ്റു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ വാസുദേവന്‍, സനീഷ് എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിയ്യക്കുര്‍ശ്ശി ചെമ്പ്രംകുന്ന് കുറ്റിക്കാട്ടില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ വൈകിട്ട് അരിയേറ് നടക്കുന്നതിനിടെയുള്ള താലപ്പൊലിക്കിടെയാണ് സംഭവം.
ക്ഷേത്ര പരിസരത്തെ ആല്‍മരത്തിലെ തേനീച്ചക്കൂട് ഇളകുകയായിരുന്നു. കൊറോണ ജാഗ്രത നിര്‍ദേശം ഉള്ളതിനാല്‍ വേലയുള്‍പ്പെടെയുള്ള ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ആനയ്ക്കും തേനീച്ചയുടെ കുത്തേറ്റു. ആനയെ തളച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha

























