തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊവിഡ് ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുത് ; മാളുകളും പാര്‍ലറുകളും പൂട്ടും ; ബീച്ചുകളില്‍ സന്ദര്‍ശന വിലക്ക് ; കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം. തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഷോപ്പിംഗ് മാളുകളും ബീച്ചുകളും അടയ്ക്കാന്‍ നിര്‍ദേശം. ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കും. വിവാഹ ആഘോഷങ്ങളും ഉത്സവങ്ങളും നിര്‍ത്തിവെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
വര്‍ക്കലയില്‍ വിദേശ സഞ്ചാരി താമസിച്ച റിസോര്‍ട്ട് പൂട്ടി. ഇവിടെ താമസിച്ചിരുന്നവര്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. 231 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ പൗരന്റെ വിശദാംശങ്ങല്‍ ലഭിക്കുക വെല്ലുവിളിയാണ്. ഇയാള്‍ ആരൊക്കെയായി ബന്ധപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങി നടക്കരുത്. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കരുത്. ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്. തിരുവനന്തപുരത്തെ കൊവിഡ് രോഗി വീട്ടില്‍ ഒറ്റയ്ക്ക് കഴിയണമെന്ന നിര്‍ദേശം പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുമായി ഇടപഴകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഓട്ടോയിലാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ഇയാള്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
രോഗലക്ഷണം തോന്നുന്നവര്‍ പാലിക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. യാത്രകള്‍ അത്യാവശ്യത്തിന് മാത്രമായി ചുരുക്കണം. ആള്‍ക്കൂട്ട പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗബാധ സംശയത്തില്‍ 231 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ 18 പേരും നിരീക്ഷണത്തിലുണ്ട്. 70 സാമ്ബിളുകളുടെ റിസള്‍ട്ടാണ് ലഭിക്കാനുള്ളത്. ചുമയോ, തൊണ്ടവേദനയോ ഉണ്ടായി എന്നിവെച്ച് ആളുകള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്ന് കളക്ടര്‍ പറഞ്ഞു.
കൊറോണ വൈറസ് സംസ്ഥാനത്ത് കടുത്ത ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ രോഗബാധയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ച . തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക. നേരത്തെ സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷിയോഗം വിളിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൊറോണ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തില്‍ വിഷയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























