വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതിനാല്‍ ടൗണിലെ ഹോട്ടലിലേക്ക് പോകുന്നുവെന്ന് സുഹൃത്തിനോട് പറഞ്ഞിറങ്ങിയ ജിഷാന്തിനെയും ഭാര്യയെയും പിന്നീട് കണ്ടെത്തിയത് വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ചനിലയില്‍; ഞെട്ടലോടെ അയൽവാസികൾ

പ്രണയിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയും വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാര്‍. ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത് (28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി (22) എന്നിവരാണ് ജീവനൊടുക്കിയത്. 11-ന് രാത്രി ഒമ്പതരയ്ക്ക് ജയക്കൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ജിഷാന്തിനെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ കണ്ടിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തില്‍പ്പോയി എത്തിയതിനാല്‍ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതിനാല്‍ ടൗണിലെ ഹോട്ടലിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. സുബ്രഹ്മണ്യം യാത്ര ചിത്രീകരിച്ച് ഇവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തിരുന്നു.
മൂന്നുമാസം മുമ്പാണ് ജിഷാന്തും ജയകുമാരിയും പ്രണയിച്ച് വിവാഹിതരായത്. ഭര്‍ത്താവിനെയും രണ്ടു വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് ജയകുമാരി ജിഷാന്തുമായി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ജയയെയും കുട്ടിയെയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 27-ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലനീതിവകുപ്പ് സെക്ഷന്‍ 75 ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തിരുന്നു. പിന്നീട് ജിഷാന്തിന്റെ കൂടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായി ജുവൈനല്‍ കേസില്‍ ജാമ്യമെടുത്ത ജയകുമാരിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയും കുട്ടി അച്ഛന്റെ കൂടെ പോകുകയും ചെയ്തു. വിവാഹിതരായശേഷമാണ് ജിഷാന്തും ജയയും പരവനടുക്കത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.
https://www.facebook.com/Malayalivartha

























