ആധികൾക്ക് വിരാമം!!! കാണാതായ പെൺകുട്ടിയെ കണ്ടെത്തി; പരീക്ഷ പേടിയുണ്ടായിരുന്നുവെന്ന നിഗമനത്തിൽ പോലീസ്; കുട്ടികളിൽ പരീക്ഷ പേടി മാറാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഇന്നലെ ആലപ്പുഴ പട്ടണക്കാട് നിന്നും കാണാതായ ആതിര എന്ന പത്താം ക്ലാസുകാരിയെ കണ്ടെത്തി. പാലക്കാടുള്ള അമ്മയുടെ വീട്ടില്‍ നിന്നായിരുന്നു കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന ഊഹം നേരത്തെ ഉണ്ടായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. പരീക്ഷാ പേടിയെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ ഉള്ളത് .
ഇന്നലെ രാവിലെയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിരയെ കാണാതാകുന്നത്. . പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടില്‍ ഉദയകുമാര്‍, ഗായത്രി ദമ്പതികളുടെ മകള്‍ ആരതി(15യെയായിരുന്നു രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായിരുന്നത്. പത്താം ക്ലാസ് പരീക്ഷയായതിനാല്‍ രാവിലെ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കള്‍ പറയുന്നത്. വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്.
രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോൾ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു . രാവിലെ പിതാവിന്റെ കടയില്‍ വന്നതിന് ശേഷം സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു ആതിരയെ കാണാതായത്. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും ചെയ്തു. മാത്രമല്ല വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു . എന്നാൽ മകൾ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് ഇറങ്ങി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ മറുപടി. ഇതോടെ വീട്ടുകാരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് അന്വേണം നടത്തി. ആ അന്വേഷണത്തിൽ 9:30ന് ഓട്ടോക്കാര്‍ കുട്ടിയെ ജംങ്ഷനില്‍ വച്ച് കണ്ടതായി പറഞ്ഞിരുന്നു. ഇതോടെ ചേര്‍ത്തല ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തില്‍ എസ്‌ഐ റോബിന്‍ അടങ്ങുന്ന സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നു . കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു . സംശയാസ്പദമായ രീതിയില്‍ ആരേയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കാനായിരുന്നു പൊലീസ് ആദ്യം ശ്രമിച്ചത് .
കുട്ടി സഞ്ചരിച്ച വഴിയിലെ സി.സി ക്യാമറയും പരിശോധിച്ചിരുന്നു . കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. സംശയാസ്പദമായ രീതിയില്‍ ആരേയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കാനായിരുന്നു പൊലീസ് നീക്കം. കുട്ടി സഞ്ചരിച്ച വഴിയിലെ സി.സി ടിവി ക്യാമറയും പോലീസ് പരിശോധിച്ചു . നാടു മുഴുവന്‍ ആതിരയെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയിരുന്നു . പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആതിര. പരീക്ഷ ഭയം ആ കുട്ടിക്ക് ഉണ്ട് എന്ന പ്രാഥമിക നിഗമനം ഉണ്ട്. ഈയൊരു സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കുക. മുന്‍ഭയം ആണ് ഇപ്പോഴത്തെ കുട്ടികളുടെ പ്രശ്‌നം. തോല്‍വികള്‍ വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് പറ്റുന്നില്ല. ഈയൊരു മനോഭാവം കുട്ടികളില്‍ നിന്നും മാറണം.കുട്ടികളില്‍ ടെന്‍ഷന്‍ ഉണ്ടാക്കുവാനും പരീക്ഷാപ്പേടി വരാതിരിക്കാനും മാതാപിതാക്കളും ഒപ്പം ബന്ധുക്കളുക്കും വരെ ശ്രദ്ധിക്കുക . ഉത്ക്കണ്ഠ മാറ്റുക .
പരീക്ഷയ്ക്ക് കുട്ടികൾ ഭയപ്പെടാതെ പോവുക. എന്ന് പറഞ്ഞതിനര്‍ത്ഥം, നിങ്ങള്‍ ഒരുതവണ പരാജയപ്പെട്ടെന്ന് വെച്ച് ലോകം അവസാനിക്കാനൊന്നും പോവുന്നില്ല എന്നൊരു ചിന്താഗതി മനസ്സിലേക്ക് വരണം. . അത് പോലെ നമുക്ക് എല്ലാവര്‍ക്കും പരിമിതികൾ ഉണ്ട്. എല്ലാവര്‍ക്കും എല്ലാം A+ കിട്ടണമെന്നില്ല. അത് പ്രശ്‌നമേയല്ല. A+ കിട്ടാത്ത എത്രയോ പേര്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്നു. അത് കൂടുതലും രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുക . പരീക്ഷയുണ്ട്, പക്ഷേ പരീക്ഷ കുട്ടികളുടെ പ്രാപ്തി അളക്കുന്ന ഒരു തീര്‍പ്പ് കല്‍പ്പിക്കല്‍ മാത്രമാണ്. ഒരിക്കലും ഒരു പരീക്ഷ തീരുന്നതോടെ ജീവിതം അവസാനിക്കും എന്നൊന്നുമില്ല.
https://www.facebook.com/Malayalivartha

























