ഇടുക്കിയില്‍ വീണ്ടും ഭൂചലനം... ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്താണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്

ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്താണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. നെടുങ്കണ്ടത്തെ രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഇന്നലെ ജില്ലയുടെ വിവിധയിങ്ങളിലായി 13 നേരിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. വെളളിയാഴ്ച രാവിലെ 7.05 നും ഉച്ചയ്ക്ക് 1.58 നും ഇടയില്‍ 6 ചലനങ്ങളും രാത്രി 10.15നുമാണ് ഉണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, രാജാക്കാട്, രാജകുമാരി, വാഗമണ്‍ മേഖലകളിലാണു ചലനം ഉണ്ടായത്.
നെടുങ്കണ്ടം മേഖലയില്‍ വീടുകളുടെ ചുമരുകള്‍ക്കു നേരിയ വിള്ളലുണ്ടായി. രാവിലെ 9.46 ന് റിക്ടര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയ ചലനമാണ് ഏറ്റവും തീവ്രതയേറിയത്. ഇത് 70 സെക്കന്‍ഡ് നേരം നീണ്ടു നിന്നു. കട്ടപ്പന - നെടുങ്കണ്ടം - കമ്ബം ഭ്രംശ മേഖലയില്‍ നെടുങ്കണ്ടത്തിനു സമീപമാണ് പ്രഭവ കേന്ദ്രം.
"
https://www.facebook.com/Malayalivartha

























