ചാലക്കുടിയില്‍ മുക്കുപണ്ടം വച്ച് 10 ലക്ഷം തട്ടാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍

ചാലക്കുടി ചൗക്കയിലെ ധനകാര്യ സ്ഥാപനത്തില്‍ 282 ഗ്രാം വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചു പണം കൈക്കലാക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റില്‍. മുക്കുപണ്ടം പണയം വച്ച് വെള്ളാംചിറ ശാസ്താംകുന്ന് തുപ്പറമ്പത്ത് സുനിത (49) 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ശ്രമം നടത്തിയത്.
കോസി കോര്‍ണര്‍ എന്ന സ്ഥാപനത്തിലാണ് മുക്കുപണ്ടവുമായി സുനിത എത്തിയത്. എന്നാല്‍ സംശയം തോന്നിയ ജീവനക്കാര്‍ ആഭരണം വിശദ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് വ്യാജമാണെന്നു മനസ്സിലായത്.
ഇതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബിജോയ്, എസ്‌ഐ കെ.കെ. ബാബു എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സൂചന. ഇവര്‍ കൊണ്ടു വന്ന മുക്കുപണ്ടം കൊടുത്തു വിട്ടത് ആരാണെന്നും അന്വേഷിക്കുന്നുണ്ട്.
സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.എസ്‌ഐ സജി വര്‍ഗീസ്, എഎസ്‌ഐ ഡെന്നീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷീബ അശോകന്‍, ഡ്രൈവര്‍ ആന്റോ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha

























