മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സൂചന... വകുപ്പുതല അന്വേഷണത്തില്‍ ശ്രീരാമിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമനമെന്ന് സർക്കാർ; നിയമനം ആരോഗ്യ വകുപ്പില്‍?

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സൂചന. ശ്രീറാമിനെ ആരോഗ്യ വകുപ്പിലാണ് നിയമിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പത്ര പ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമനമെന്നാണ് സൂചന. വകുപ്പുതല അന്വേഷണത്തില്‍ ശ്രീരാമിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമനം. കോടതി വിധി വരുന്നത് വരെ പുറത്തു നിര്‍ത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും. പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പിന്നീട് സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. ഏറ്റവും ഒടുവില്‍ സസ്പെന്‍ഷന്‍ കാലാവധി 90 ദിവസത്തേക്ക് നീട്ടി ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫെബ്രുവരി നാലിന് ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു 90 ദിവസത്തേക്ക് നീട്ടിയത്. എന്നാല്‍ മുഖ്യമന്ത്രി പത്ര പ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദീര്‍ഘ നാളത്തേക്ക് ശ്രീറാമിനെ സര്‍വീസില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. വൈകാരികമായി വിഷയത്തെ സമീപിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതിയിലോ, ട്രിബ്യൂണലിലോ വൈകാരികമായ കാര്യങ്ങള്‍ നിലനില്‍ക്കില്ല. അത് സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കും. ശമ്ബളം കൈപ്പറ്റി ശ്രീറാം വീട്ടിലിരിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് നിയമന കാര്യത്തില്‍ അന്തിമ തീരുമാനമായത്.
https://www.facebook.com/Malayalivartha


























