സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ഭാര്യയുടെ വീട്ടിൽ പോയി തിരിച്ച് ബൈക്കിൽ വരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട് കുട്ടികളുണ്ട്. സഹോദരൻ: അബ്‌ദുൽ ഖാദർ.
അതേസമയം മറ്റൊരു സംഭവത്തിൽ അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശീയപാതയിൽ കരിയാട് കവലയിലുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ (23) ആണ് മരിച്ചത്. അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് ജീവനക്കാരനായ യദുകൃഷ്ണൻ തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha


























