Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

കോഴിക്കോട് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചതായി കലക്ടര്‍, ജില്ലയില്‍ ജാഗ്രത നടപടികള്‍ കര്‍ശനമാക്കി

23 MARCH 2020 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി

കോഴിക്കോട് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചതായി കലക്ടര്‍ അറിയിച്ചു. രണ്ടുപേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശിനിയാണ്. ഇവര്‍ അബൂദബിയില്‍നിന്ന് മാര്‍ച്ച് 12ന് ആണ് നാട്ടിലെത്തിയത്. 19നാണ് ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ കുറ്റ്യാടി വേളം സ്വദേശിയാണ്. കോഴിക്കോട് മെഡി. കോളജ് ഐസോലേഷന്‍ വാര്‍ഡിലായിരുന്നു. ദുബൈയില്‍നിന്ന് 20ന് രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയയാളാണ്. വിമാനത്താവളത്തില്‍നിന്ന് നേരിട്ട് മെഡി. കോളജിലേക്ക് ആംബുലന്‍സില്‍ വന്ന രോഗിയാണിയാള്‍.
ജില്ലയില്‍ പുതുതായി 501 പേര്‍ നിരീക്ഷണത്തിലുണ്ട്. 8150 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച ലഭിച്ച ഫലത്തിലാണ് കോഴിക്കോട്ട് രണ്ടുപേര്‍ക്ക് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ജാഗ്രത നടപടികള്‍ കര്‍ശനമാക്കി. കോവിഡ് ഭീഷണി ശക്തമായ സാഹചര്യത്തിലും ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. മെഡിക്കല്‍ കോളജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളജില്‍നിന്ന് അഞ്ചു പേരെയും ബീച്ച് ആശുപത്രിയില്‍നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒമ്പതു പേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. 20 സ്രവ സാമ്പ്ള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 176 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 142 എണ്ണത്തിന്റെ പരിശോധനഫലം ലഭിച്ചു. രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം നെഗറ്റിവ്.

ജില്ലയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിരോധിച്ച് ജില്ല കലക്ടര്‍ സാംബശിവ റാവു ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിന് 22 മുതല്‍ മറ്റൊരുത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാകും.

ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കണം. ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ് ചടങ്ങുകള്‍, വിരുന്നുകള്‍ എന്നിവയില്‍ പത്തില്‍ അധികം പേര്‍ പങ്കെടുക്കരുത്. സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ ഒഴിവാക്കണം.
ആശുപത്രികളില്‍ സന്ദര്‍ശകര്‍, ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍ വരരുത്. ക്ഷേത്രങ്ങളിലും പള്ളികളിലും പത്തിലധികം പേര്‍ ഒരുമിച്ച് കൂടരുത്. ഹെല്‍ത്ത് ക്ലബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളി സ്ഥലങ്ങള്‍ എന്നിവ താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുക. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. എല്ലാതരം പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍ ഒഴിവാക്കണം. ഇവക്ക് പുറമെ ജില്ല ദുരന്ത നിവാരണ നിയമ പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങള്‍ കൂടി ശ്രദ്ധിക്കണം:

അവശ്യസാധനങ്ങള്‍ വീടുകളില്‍നിന്ന് ഫോണ്‍ (വാട്‌സ് അപ്പ് നമ്പര്‍) ചെയ്ത് ഓര്‍ഡര്‍ സ്വീകരിച്ചശേഷം എടുത്തുെവച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും.
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്തുന്നതിായി എല്ലാ സീറ്റുകളും ചുരുങ്ങിയത് ഒരു മീറ്റര്‍ അകലത്തില്‍ ക്രമീകരിക്കേണ്ടതാണ്.
റസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിങ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തിയാക്കേണ്ടതാണ്.
 വിവാഹങ്ങളില്‍ ഒരേ സമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍ പാടില്ല. ആകെ പങ്കെടുക്കുന്നവര്‍ അമ്പതില്‍ കൂടുതലാവാനും പാടില്ല.
 വിവാഹ തീയതിയും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതത് പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫിസുകളിലും അറിയിക്കേണ്ടതാണ്.
ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നിരോധിച്ചു. ഗവണ്‍മന്റെ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഡെ. ഡയറക്ടര്‍ ഓഫ് ഫിഷറീസ് നിശ്ചയിക്കുന്ന നിരക്കില്‍ വില്‍പന നടത്തേണ്ടതാണ്.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി 'ബ്രേയ്ക് ദി ചെയ്ന്‍' ഉറപ്പുവരുത്താനായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
വന്‍കിട ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ സന്റെറര്‍ലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഷോപ്പ് മുറികളുടെ വിസ്തീര്‍ണത്തിനാനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. ഷോപ്പിന്റെ വിസ്തീര്‍ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
ഒരേ സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ കടകളില്‍/മത്സ്യ-മാംസ മാര്‍ക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മത്സ്യമാര്‍ക്കറ്റുകളില്‍ ഓരോ കൗണ്ടറുകളും തമ്മില്‍ അഞ്ച് മീറ്റര്‍ അകലവും ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു മീറ്റര്‍ അകലവും പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിങ് ഉറപ്പുവരുത്തേണ്ടതും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. 

വീടുകളില്‍ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (19 minutes ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (33 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (38 minutes ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (44 minutes ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (46 minutes ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (51 minutes ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (2 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (2 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (2 hours ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (3 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (3 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (3 hours ago)

Malayali Vartha Recommends