മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പ്രവേശിച്ചു

ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെര്‍ക്കല്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പ്രവേശിച്ചത്.ഔദ്യോഗികപ്രവര്‍ത്തനങ്ങളെല്ലാം മെര്‍ക്കല്‍ വീട്ടില്‍നിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ജര്‍മന്‍ വക്താവ് അറിയിച്ചിട്ടുണ്ട്.
ജര്‍മനിയില്‍ ഇതുവരെ 24500 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം യു എസ് സെനറ്ററായ റാന്റ് പോളിനും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ യുഎസ് സെനറ്ററാണ് പോള്‍.ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അടുത്തിടെ ഒട്ടേറെ യാത്രകള്‍ നടത്തിയിരുന്ന പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയനാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























