ഇവിടെ ഇങ്ങനെയാണ് ഭായി... പൊതുനിരത്തില്‍ തുപ്പല്‍ നിരോധന നിയമം ഉണ്ടെങ്കിലും അതാരും പാലിക്കാറില്ല; കൊറോണ കോസുകള്‍ വര്‍ധിക്കുമ്പോള്‍ നിയമം പുനരുജ്ജീവിക്കാനൊരുങ്ങുന്നു

റോഡില്‍ തുപ്പുക എന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ഇനി ആ ശീലം നടക്കില്ല. പതിനാല് വര്‍ഷത്തിന് മുന്‍പ് രാജ്യത്തെ മെട്രോ സിറ്റികളില്‍ കോടതി തുപ്പല്‍ നിരോധന നിയമം കൊണ്ടുവന്നു. അതേസമയം പൊതുനിരത്തിലെ തുപ്പല്‍ നിരോധന നിയമം പലപ്പോഴും അറിയാതെ പോകുന്നുണ്ട്. എന്നാല്‍ കൊറോണയുടെ സമയത്ത് നാട്ടില്‍ ഈ നിയമം പുനരുജ്ജീവിക്കുകയാണിപ്പോള്‍. നിയമലംഘകരെ കാത്തിരിക്കുന്നത് ഒരു വര്‍ഷം തടവും അയ്യായിരം പിഴയുമാണ്.
ഇതു സംബന്ധിച്ച സര്‍ക്കുലറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരും ജില്ലാ പോലീസ് അധികാരികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുംബൈ, ചെന്നൈ, ബെഗളുരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നാമമാത്രമായെങ്കിലുമുള്ള പബ്ലിക് ന്യൂയിസന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരാണ് നിലവില്‍ ഈ ജോലി നോക്കുന്നത്. നിയമം നമ്മുടെ നാട്ടില്‍ നടപ്പിലാകുമ്‌ബോള്‍ ആര്‍ക്കും ദേഷ്യം തോന്നേണ്ടതില്ല. റോഡിലൂടെ വാഹനങ്ങളില്‍ യാത്ര പോകുന്നവര്‍ വാഹനത്തിനു പുറത്തേക്കും ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ പുറത്തും തുപ്പുന്നത് പതിവു കാഴ്ചയാണ്. ഇത്തരക്കാരെ ഇനി കാത്തിരിയ്ക്കുന്നത് പിഴയും ശിക്ഷയുമാണ്.
തുമ്മല്‍ വഴിയും തുപ്പല്‍ വഴിയും പടരുന്ന ഇന്‍ഫ്‌ലുവന്‍സ ഫീവര്‍,
വൈറല്‍ വിഭാഗത്തിലെ നിരവധി രോഗങ്ങള്‍, ക്ഷയം, മുതലായവയുടെ കമ്യൂണിറ്റി ട്രാന്‍സ്മിഷന് ആക്കം കൂട്ടുന്നത് ആള്‍ക്കാരുടെ ഇത്തരം അനാരോഗ്യകരമായ സാമൂഹിക ഇടപെടലുകള്‍ വഴിയാണ്. കൊവിഡ് 19 ന്റെ കാലത്ത് ഇത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം നിരീക്ഷണത്തിലായവര്‍ മുങ്ങുന്നത് സമൂഹത്തിനാകെ ദോഷം ചെയ്യുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരണമെന്നു നിര്‍ദേശിക്കപ്പെട്ടവര്‍ അതു ലംഘിച്ചു പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസെടുക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.
കേരള പോലീസ് ആക്ടിന്റെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും അടിസ്ഥാനത്തിലാകും നടപടി. ഇതടക്കം കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊള്ളേ നടപടികള്‍ സംബന്ധിച്ചു ഡി.ജി.പി. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധ തടയാനുള്ള മറ്റു സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേയും നടപടി സ്വീകരിക്കും.
ഹൃദയ സംബന്ധമായ അസുഖമുള്ളവരും രക്താര്‍ബുദം ബാധിച്ചവരും നിരീക്ഷണത്തിലുണ്ടെങ്കില്‍ ആവശ്യമുള്ള പക്ഷം അവരെ ജില്ലാതലങ്ങളിലുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. പരസഹായമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ അംഗങ്ങളുളള വീടുകളില്‍ കഴിയുന്നവര്‍ക്കും സ്വയം മാറാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും.
അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണം. പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ പോലീസ് പട്രോളിങ് ശക്തമാക്കി.
കടകള്‍ക്കു മുന്നിലും വാഹനങ്ങളിലും സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. ഉത്സവങ്ങളോടനുബന്ധിച്ച് വന്‍ ജനക്കൂട്ടം രൂപപ്പെടുന്നത് തടയാന്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
" f
https://www.facebook.com/Malayalivartha


























