കൊവിഡ് 19; ക്വാറൻറ്റൈനിൽ കഴിയാൻ വയനാട് ചുരം കയറി എത്തുന്ന അന്യജില്ലക്കാർക്ക് കർശന നിയന്ത്രണം; നിയമം ലംഘിച്ച റിസോർട്ടുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

കൊവിഡ് 19 വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലാ ഭരണകൂടം മറ്റൊരു വെല്ലുവിളി കൂടി നേരിടുകയാണ്. കൊറോണ വൈറസ് ക്വാറന്‍റൈനിൽ കഴിയാൻ കൂട്ടത്തോടെ ചുരം കയറി എത്തുന്നവരെ കൊണ്ട് വലഞ്ഞിരിക്കുകയാണ് വയനാട്ടുകാര്‍ ഇപ്പോൾ. നിരീക്ഷണത്തിൽ കഴിയുകയാണെങ്കിൽ എന്നാൽ പിന്നെ സുഖമായി താമസിക്കാം എന്ന് കരുതുന്നവർ റിസോര്‍ട്ടുകൾ തേടി വയനാട് എത്തുന്ന സ്ഥിതിയാണിപ്പോൾ . ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു.
അന്യജില്ലകളിൽ നിന്ന് എത്തുന്നവരെ കണ്ടെത്താൻ ചുരത്തിൽ പരിശോധന അടക്കം നടപടികൾ ശക്തമാക്കിയെങ്കിലും ഫലം കാണാത്ത അവസ്ഥയാണ് നിലവിലുള്ളത്. ക്വാറന്‍റൈനിൽ കഴിയുന്നവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച മേപ്പാടിയിലും അമ്പലവയലിലും ഉള്ള റിസോർട്ടുകൾക്കെതിരെ ജില്ലാ ഭരണകൂടം കേസെടുത്തു.
വയനാട്ടുകാർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമായി റിസോർട്ടിൽ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha


























