കൊവിഡ് 19; കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു; ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ്

കൊവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി അടച്ചു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചിടുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നത്.
അതേസമയം ലോകമെമ്പാടും കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മരണ നിരക്ക് പതിനാലായിരമായി. ഇന്ത്യയിൽ 425 പേർക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത്. 8 പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്. കേരളത്തിൽ ഇതുവരെ 64 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്.
https://www.facebook.com/Malayalivartha


























