കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാ ജനകമായി മാറുന്ന സാഹചര്യത്തിലെങ്കിലും കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരേ പ്രതിഷേധം ശക്തം.... വിദേശ മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ളും രംഗത്ത്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാ ജനകമായി മാറുന്ന സാഹചര്യത്തിലെങ്കിലും കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്് ലെറ്റുകളും പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷം നേരത്തെ മുതല്‍ ആവശ്യപ്പെട്ടു വരികയാണ്. ഇതിനിടെ, വിദേശ മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ളും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും എക്സൈസ്, സഹകരണ വകുപ്പ് മന്ത്രിമാര്‍ക്കും തൊഴിലാളികള്‍ ഇതുസംബന്ധിച്ച നിവേദനം നല്‍കി കഴിഞ്ഞു.
വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നിവേദനം നല്‍കിയത്. ഈമാസം 31 വരെ ബിവ്റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഉടമസ്ഥതയിലുള്ള വിദേശമദ്യ വില്‍പനശാലകള്‍ അടച്ചിടണമെന്നാണ് ആവശ്യം. അയ്യായിരത്തോളം ജീവനക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും കോവിഡ് ഭീതി നിറഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുന്നത് ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിദേശമദ്യ വില്‍പനശാലകളില്‍ ജോലി ചെയ്യുന്നവരും സാധാരണ മനുഷ്യരാണ്. രോഗമുള്ളവരും ഇല്ലാത്തവരുമായ ആയിരക്കണക്കിനു പേരുമായി അടച്ചിട്ട മുറിയിലിരുന്ന് നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടി വരുന്ന അവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വലുതാണെന്നും വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ ആരോപിച്ചു. അതിനിടെ, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും തുടര്‍നടപടികള്‍ക്കുമായി എക്സൈസ് മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും ബവ്റിജസ് കോര്‍പറേഷന്‍ അധികൃതരുടെയും യോഗം നാളെ തിരുവനന്തപുരത്തു വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം അടച്ചിടണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ ഇതുവരെഎത്തിയിട്ടില്ല.
കാസര്‍കോട് ജില്ലമാത്രമാണ് ഇപ്പോള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കാസര്‍കോടിന് പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമെടുക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അടച്ചിടല്‍ പത്തുജില്ലകളില്‍ മാത്രമായി ഒതുക്കിയിട്ട് കാര്യമില്ലെന്നാണ് ഐ.എം.എ നിലപാട്.
"
https://www.facebook.com/Malayalivartha


























