സദാചാരമാഫിയുയുടെ അഴിഞ്ഞാട്ടം, അപമാനഭാരത്താല്‍ വിദ്യാര്‍ഥിനിക്കു പിന്നാലെ അമ്മാവനും ആത്മഹത്യചെയ്തു

സദാചാര മാഫിയയുടെ ആക്രമണത്തില്‍ കൊടുങ്ങല്ലൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ അപമാനഭാരത്താല്‍ കുട്ടിയുടെ അമ്മാവനും തൂങ്ങിമരിച്ചു. ട്യൂഷന്‍ പഠിക്കുന്ന ആണ്‍കുട്ടിയുമായി വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയ പെണ്‍കുട്ടിയ സ്ഥലത്തെ സദാചാരമാഫിയ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അപമാനഭാരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അശ്വതി(16) ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ വീണ്ടും സദാചാര മാഫിയയുടെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്ന അമ്മാവന്‍ മുരളി(55)യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
അശ്വതിയുടെകൂടെ ട്യൂഷന്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി വീട്ടിനകത്തിരുന്ന് വര്‍ത്തമാനം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സദാചാര ഇടപെടല്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അശ്വതി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളും മറ്റും അമ്മാവന്‍ മുരളിയെ തീര്‍ത്തും അസ്വസ്ഥനാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അശ്വതിയുടെകൂടെ ട്യൂഷന്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി വീട്ടിനകത്തിരുന്ന് വര്‍ത്തമാനം പറയുന്നത് കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
സദാചാര പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. മരണത്തിന് ഉത്തരവാദിയെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നുയര്‍ന്നതോടെയാണ് അമ്മാവന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് പറഞ്ഞു. തുടരെ ഉണ്ടായ രണ്ട് മരണങ്ങള്‍ ഈ കുടുംബത്തെ ശരിക്കും തളര്‍ത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha