കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് ആവശ്യപ്പെട്ട് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ
കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് ആവശ്യപ്പെട്ട് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്റെ സമ്മര്‍ദത്തിന് കര്‍ണാടക സര്‍ക്കാര്‍ വഴങ്ങരുതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോടും ചീഫ് സെക്രട്ടറിയോടും എംപി ആവശ്യപ്പെട്ടു. അതേസമയം, മണ്ണിട്ട് അടച്ച അതിര്‍ത്തി ഇതുവരെ തുറന്നിട്ടില്ല. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
അതിര്‍ത്തി തടസം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.നീതികരിക്കാനാകാത്ത പ്രവര്‍ത്തിയാണ് കര്ണാടയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha