വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഉത്തരവായത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
ബാലഭാസ്കറിന്റേത് അപകടമരണമല്ല, കൊലപാതകമാണെന്നാണ് ഹർജിയിലെ വാദമുള്ളത്. സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം 2018 സെപ്തംബർ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്‌ക്കർക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേൽക്കുകയും, ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയസ്സുകാരിയായ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു പിന്നാലെ ബാലഭാസ്‌കറും.
"
https://www.facebook.com/Malayalivartha























