കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം

തിരുവനന്തപുരം കാട്ടാക്കടയില്‍നിന്ന് കാണാതായ ശങ്കറും കുടുംബവും എറണാകുളത്തുണ്ടെന്ന് വിവരം. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്നു വയസുള്ള മകള്‍ ധ്വനി എന്നിവരെയാണ് കാണാതായത്.
ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നു കാട്ടി ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. മാധ്യമവാര്‍ത്തകള്‍ കണ്ട് ആതിര ഫോണില്‍ വിളിച്ചെന്നാണ് അമ്മ പറയുന്നത്.
https://www.facebook.com/Malayalivartha

























