സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വനിതകൾക്കും ദയനീയ പരാജയം

സൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വനിതകൾക്കും ദയനീയ പരാജയം. റഷ്യ നാല് ഗോളിന് തുരത്തി. ആദ്യ പകുതിയിൽ 40 മിനിറ്റു വരെ പിടിച്ചു നിന്നു. ഗോളി മൊണാലിസാ ദേവിയുടെ ചെറുത്തുനിൽപ്പാണ് തുണയായത്. എന്നാൽ രണ്ടാം പകുതിയിൽ കൈവിട്ടുപോയി. മലയാളി താരം കാസർകോട്ടുകാരി പി മാളവിക കളത്തിലുണ്ടായിരുന്നു.
കിര പൊതുകോവ ഇരട്ട ഗോൾ നേടി. ലാന ഷെയ്‌ന, ലാന സിസ്‌റ്റുനോവ എന്നിവർ പട്ടിക പൂർത്തിയാക്കി. ഫിഫ റാങ്കിൽ റഷ്യ 27–ാം സ്ഥാനത്താണ്. ഇന്ത്യ 69.
അടുത്ത മത്സരം ഞായറാഴ്‌ചയാണ്. മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം റഷ്യക്കൊപ്പമായിരുന്നു. 2021ൽ എട്ട് ഗോളിനും 2025ൽ രണ്ട് ഗോളിനും ജയിച്ചു. ഇന്ത്യൻ പുരുഷ ടീം ലോകകപ്പ് ടീമുകളായ ബ്രസീലിനോടും (4–0) ഉറുഗ്വായ്‌യോടും (6–1) പരാജയപ്പെട്ടിരുന്നു .
https://www.facebook.com/Malayalivartha
























