വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ .
വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പേരുചേർക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റൽ ഡെസ്‌ക്കുകളും രൂപീകരിക്കും, സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ് എന്നിവയിലൂടെയും അപേക്ഷ നൽകാവുന്നതാണ്.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേൽവിലാസം, എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ സമർപ്പിക്കുന്നവർ മറ്റൊരു രേഖ കൂടി നൽകണം. തുടർന്നുള്ള പരിശോധനയ്ക്കായി ബുത്ത് ലെവൽ ഓഫീസർ വീടുകളിലെത്തും.
2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്നതും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വന്നതുമായ വോട്ടർപട്ടികകളിലെ പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാനായി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരോട് നിർദേശിച്ചു.
എസ്‌ഐആർ സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളിൽ തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാത്തവ സംബന്ധിച്ചും പരിശോധന നടത്തും. യുവവോട്ടർമാരിൽ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോളജ്, ഹയർസെക്കൻഡറി, സ്‌കൂൾ തലങ്ങളിൽ ക്യാംപസ് ടു ബൂത്ത് എന്ന പേരിൽ പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുകയും ചെയ്യും.
"https://www.facebook.com/Malayalivartha























