വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

വിധിയുടെ ക്രൂരമായ പരീക്ഷണങ്ങൾക്ക് മുന്നിലും തളരാതെ, പുഞ്ചിരിയോടെ പോരാടുന്ന മലപ്പുറത്തെ ഡോക്ടർ സഹോദരിമാരുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തങ്ങളുടെ കുടുംബത്തിലെ മൂന്നാമത്തെ കാൻസർ രോഗനിർണയത്തെ, അങ്ങേയറ്റം പോസിറ്റിവിറ്റിയോടെ നേരിടുന്ന ഡോ. ചിത്ര കളരിക്കലിന്റെയും ഡോ. താര കളരിക്കലിന്റെയും ഈ അതിജീവന കഥ ഏതൊരാൾക്കും വലിയൊരു പ്രചോദനമാണ്.
https://www.facebook.com/Malayalivartha

























