Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...

08 OCTOBER 2026 10:31 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 30 കോടി രൂപയുടെ ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ (എസ്.പി) ഓഫീസിലെത്തി തമിഴ്‌നാട് സ്വദേശി. തമിഴ്‌നാട് ഈറോഡ് സത്യമംഗലം സ്വദേശിയും ഡ്രൈവറുമായ സാദിഖ് ആണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പരാതിയുമായി എത്തിയത്. എന്നാൽ സമ്മാനം ലഭിച്ച ടിക്കറ്റ് കയ്യിലില്ലെന്നും അത് നഷ്ടപ്പെട്ടുപോയെന്നുമാണ് ഇയാൾ പറയുന്നത്.


പാലക്കാട് എത്തിയപ്പോൾ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഏജൻസിയിൽ നിന്നാണ് താൻ ലോട്ടറി ടിക്കറ്റ് എടുത്തതെന്നാണ് സാദിഖിന്റെ വാദം. അടുത്ത ദിവസമാണ് ഇതേ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വിവരമറിയുന്നത്. തുടർന്ന് മകൾ ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് വാട്‌സ്ആപ്പ് വഴി വലിയച്ഛന് അയച്ചു കൊടുത്തു. എന്നാൽ അതിനുശേഷം ടിക്കറ്റ് കാണാതാവുകയായിരുന്നു. മകളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണോ അതോ തന്റെ കയ്യിൽ നിന്ന് പോയതാണോ എന്ന് വ്യക്തമല്ലെന്നും, ഒറിജിനൽ ടിക്കറ്റ് കയ്യിലില്ലാത്തതിനാലാണ് ബാങ്കിലോ ട്രഷറിയിലോ പോകാതെ പോലീസ് സ്റ്റേഷനിലെത്തിയതെന്നും സാദിഖ് വിശദീകരിക്കുന്നു.


തമിഴ്‌നാട്ടിൽ വെച്ച് നഷ്ടപ്പെട്ട തന്റെ ടിക്കറ്റ് ഉപയോഗിച്ച് മറ്റാരെങ്കിലും കേരളത്തിൽ തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്ന് സാദിഖ് ആവശ്യപ്പെട്ടു. അന്യസംസ്ഥാനത്ത് നിന്ന് വന്ന് ടിക്കറ്റെടുത്ത് പോകുന്ന തങ്ങൾ എങ്ങനെയാണ് ഒരു ടിക്കറ്റ് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതെന്നും, അങ്ങനെയെങ്കിൽ വ്യാജ ടിക്കറ്റുകൾക്കെതിരെ കേരള സർക്കാർ നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും ഇയാൾ ചോദിക്കുന്നു. ജീവിതത്തിൽ അപൂർവ്വമായി ലഭിക്കുന്ന ഭാഗ്യം ഇതുപോലെ വ്യാജമാണെന്ന് പറഞ്ഞ് തള്ളിയാൽ എന്ത് ചെയ്യുമെന്നും സാദിഖ് കൂട്ടിച്ചേർത്തു.

എന്നാൽ സാദിഖിന്റെ അവകാശവാദങ്ങൾ പാലക്കാട് പോലീസ് പൂർണ്ണമായും തള്ളി. ഇയാൾ നൽകിയ വിവരങ്ങളും ഫോട്ടോയും പരിശോധിച്ചതിൽ നിന്ന് ലോട്ടറി ടിക്കറ്റ് വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. സ്വന്തം നാട്ടിൽ വെച്ച് ടിക്കറ്റ് നഷ്ടപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നെങ്കിലും, അവിടെ ലോട്ടറി നിരോധനമുള്ളതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ബന്ധുക്കളോടൊപ്പം പാലക്കാട് എസ്.പി ഓഫീസിലെത്തി പരാതി നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (11 minutes ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (42 minutes ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (2 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (4 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (5 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (5 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (5 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (5 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (6 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (6 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (6 hours ago)

Malayali Vartha Recommends