Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോക്ക്ഡൗണില്‍ കറങ്ങി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക് ... റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ ട്രെയിനൊന്നും വരില്ലെന്നു കരുതി കയറി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ, ചരക്കുവണ്ടികളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടാന്‍ സാധ്യത

28 MARCH 2020 12:34 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ റെയില്‍ ഗതാഗതം നിശ്ചലമാണ്. ചരിത്രത്തിലാദ്യമായിരിക്കും തീവണ്ടിപ്പാതകള്‍ ഇത്രയേറെ ദിവസം നിശ്ചലമാകുന്നത്. എന്നാല്‍ ട്രെയിനൊന്നും വരില്ലെന്നു കരുതി റെയില്‍പ്പാളങ്ങളില്‍കയറി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് റെയില്‍വേ . ലോക്ക് ഡൗണ്‍ കാലത്ത് പാളത്തില്‍ വന്നിരിക്കുന്നവരുടെയും പാളങ്ങളിലൂടെ നടന്നു പോകുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ നടക്കുന്നവരാണത്രെ ഇപ്പോള്‍ കൂടുതലും. പലരും കൂട്ടമായിട്ടാണ് പാളങ്ങളിലൂടെ പോകുന്നത്. എന്നാല്‍ യാത്രാവണ്ടികള്‍ക്കു മാത്രമാണ് നിരോധനം എന്നും ചരക്കുവണ്ടികളും എന്‍ജിനിയറിങ് ആവശ്യങ്ങള്‍ക്കുള്ള ബ്രേക്ക് വാനുകളും എന്‍ജിനുകളും ഈ പാളങ്ങളിലൂടെ ഇപ്പോഴും ഓടുന്നുണ്ടെന്നും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.


കേരളത്തിലെ റെയില്‍ പാതകളിലൂടെ ദിവസം രണ്ടു ഡിവിഷനുകളിലുമായി 15-നും 20-നും ഇടയില്‍ ചരക്കു തീവണ്ടികള്‍ ഓടുന്നുണ്ട്. സമയക്രമം ഒന്നുമില്ലാതെയാണ് ഈ ചരക്കു ട്രെയിനുകള്‍ ഓടുന്നത്. കോട്ടയംവഴി മാത്രമാണ് ഇപ്പോള്‍ ചരക്കുവണ്ടികള്‍ ഓടിക്കുന്നത്.

മാത്രമല്ല സംസ്ഥാനത്തു നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു പോയിട്ടുള്ള ദീര്‍ഘദൂരവണ്ടികള്‍ കാലിയായി മടങ്ങിവരുന്നുമുണ്ട്. ഷൊര്‍ണൂരില്‍നിന്നു ദിവസവും രാവിലെ ആറിന് എന്‍ജിനിയറിങ് ജീവനക്കാരുമായി ഒരു കോച്ചും എന്‍ജിനും എറണാകുളത്തേക്കുവന്ന് വൈകുന്നേരം 3.30-ന് മടങ്ങുന്നുണ്ട്. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും ഈ സംവിധാനമുണ്ട്.

ചരക്കുവണ്ടികളുടെ എണ്ണം വരുംദിവസങ്ങളില്‍ കൂടാനാണു സാധ്യതയെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. മുന്നറിയിപ്പില്ലാതെയാണ് ഈ വണ്ടികള്‍ വരിക. അപ്പോള്‍ പാളങ്ങളില്‍ കയറിയാല്‍ അപകടസാധ്യത കൂടുതലാണെന്നും ലംഘനങ്ങള്‍ കണ്ടാല്‍ റെയില്‍വേ നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ലോക്ക് ഡൌണ്‍ കാലത്ത് ഒന്ന് നാടുകണ്ടുകളയാം എന്നും കരുതി പോലീസിന്റെ കണ്ണുവെട്ടിച്ച് റെയില്‍വേ പാലത്തിലൂടെ നടക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ്. ഇത് അവഗണിക്കേണ്ട ഒന്നല്ല .മുന്നറിയിപ്പില്ലാതെ വരുന്ന ചരക്കു വണ്ടികളും അതുപോലെ കാലിയായ ട്രെയിനുകളും ഒക്കെ ചിലപ്പോള്‍ നിങ്ങളുടെ ജീവന് തന്നെ അത് ഭീഷണിയായി മാറിയേക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (27 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (32 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (43 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends