വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പൂട്ടിയിട്ട് വാര്ഡന് പോയി, കുടുങ്ങിയ 3 താമസക്കാരെ പൊലീസ് എത്തി പുറത്തെത്തിച്ചു
കട്ടപ്പന ഭവന നിര്‍മാണ ബോര്‍ഡിന്റെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പൂട്ടിയിട്ട് വാര്ഡന് വീട്ടില്‍ പോയി.
ഡോക്ടര്‍ അടക്കം 3 താമസക്കാര്‍ കുടുങ്ങി. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍, ചക്കുപള്ളം ഗവ. ഹോമിയോ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ്, കട്ടപ്പന അര്‍ബന്‍ ബാങ്കിലെ ജീവനക്കാരി എന്നിവരെയാണ് പൂട്ടിയിട്ടത്. ആവശ്യമുള്ളപ്പോള്‍ ഗ്രില്‍ തുറന്നു നല്‍കാമെന്ന് വാര്ഡന് അറിയിച്ചിട്ടാണ് അവര്‍ പോയത്.
ഹോസ്റ്റലില്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ പുറത്തു നിന്ന് എത്തിച്ച ഭക്ഷണം അകത്തേക്കു വാങ്ങാന്‍ ഗ്രില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ഗ്രില്ലിന് ഇടയിലൂടെ എങ്ങനെയെങ്കിലും വാങ്ങാനാണ് വാര്ഡന് മറുപടി നല്‍കിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഹോസ്റ്റലില്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ ഇവിടെ നിന്ന് പോകണമെന്നും വാര്ഡന് നിര്‍ദേശിച്ചിരുന്നത്രേ. തുടര്‍ന്നാണ് പുറത്തു നിന്നു ഭക്ഷണം ക്രമീകരിക്കാന്‍ താമസക്കാര്‍ തയാറായത്. സംഭവം വിവാദമായതോടെ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാര്‍ഡനെ വീട്ടില്‍ ചെന്ന് വിളിച്ചുകൊണ്ടുവന്ന് ഗ്രില്‍ തുറന്നു.
https://www.facebook.com/Malayalivartha