സംസ്ഥാനത്തെ ബെവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി..
സംസ്ഥാനത്തെ ബെവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി സ്പര്ജന കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും എക്സൈസ് കമ്മീഷണര്‍ക്കും അദ്ദേഹം കത്ത് നല്കി. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ഗോഡൗണുകളില്‍ മോഷണസാധ്യതയുണ്ട്. ഗോഡൗണുകള്‍ക്ക് പുറത്തുള്ള വാഹനങ്ങളിലുള്ള മദ്യം മോഷ്ടിക്കാനുള്ള സാഹചര്യവുമുണ്ട്.
പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ബെവ്കോ എംഡി ആവശ്യപ്പെട്ടു. ഗോഡൗണുകളില്‍ സ്ഥലമില്ലാത്തതിനാല്‍ മദ്യം ഇറക്കാന്‍ കഴിയുന്നില്ല. ഗോഡൗണുകളില്‍ ഇറക്കാന്‍ കഴിയാത്ത മദ്യം തിരികെ കൊണ്ടുപോകണമെന്നും ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ കന്പനികള്‍ സ്വന്തം ഗോഡൗണില്‍ മദ്യം സൂക്ഷിക്കണമെന്നും എംഡി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha