കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പൊരുമ്പോള്‍ കൊറോണ പരത്താനും സമൂഹത്തെ ആപത്തിലാക്കാനും ശ്രമിച്ച സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ പിടിയില്‍
കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടുകയായി പൊരുതുകയാണ്. രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തില്‍ തന്നെയാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കര്‍മ്മപദ്ധതി തന്നെ തയ്യാറാക്കി, ജാഗ്രതയോടെയാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ ഒത്തോരുമിച്ച് മുന്നോട്ടുപോകുന്നത്. കൂലിപ്പണിക്കാരന് പോലും പട്ടിണി കിടന്നും രാജ്യത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിക്കുകയാണ്. ബഹുഭൂരിപക്ഷം ജനങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നു. എന്നാല്‍ അതിനിടെയിലും ചിലര്‍ കൊറോണ പരത്താനും സമൂഹത്തെ ആപത്തിലാക്കാനും ആഹ്വാനം ചെയ്യുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒന്നടങ്കം പരിശ്രമിക്കുമ്പോള്‍ വൈറസിനെ പ്രചരിപ്പിക്കാന്‍ ആഹ്വാനം നല്കിയ സോഫ്റ്റവേര്‍ എന്‍ജീനിയറാണ് അറസ്റ്റിലായി. മുജീബ് റഹ്മാന് എന്ന എഞ്ചിനീയറിങ് ബിരുദധാരിയാണ് കോറോണ വൈറസിനെ രാജ്യത്ത് വ്യാപകമാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസിനെ വ്യാപിപ്പിക്കാന്‍ പറ്റുന്നിടത്തോളം അത് ചെയ്യാനുമാണ് മുജീബ് ആവശ്യപ്പെട്ടത്. ഇന്‍ഫോസിസ് കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനാണ് മുജീബ്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായതോടെയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു പോലീസ് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിസി സെക്ഷന്‍ 505 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറെ വര്‍ഷത്തോളമായി ഇയാള്‍ ബെംഗളൂരുവിലാണ് താമസിച്ചു വരികയാണ്.
പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമയ്ക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം'. എന്നായിരുന്നു മുജീബിന്റെ പോസ്റ്റ്. അതേസമയം വിഷയം ഗൗരവതരമായി എടുക്കുന്നുവെന്നും വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഇന്‍ഫോസിസ് അറിയിച്ചു. ജീവനക്കാരന് നടത്തിയ പ്രസ്താവനയില്‍ അതീവ ദുഃഖമുണ്ടെന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുന്നതാണ്. മുജീബ് തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റ് ഇട്ട യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇന്‍ഫോസിസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ട്വീറ്റിലൂടെ അധികൃതര്‍ വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha