മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുക്കില്ല; പ്രോട്ടോക്കോള് പ്രകാരം ആഴത്തില് സംസ്കരിക്കും ; മട്ടാഞ്ചേരിയിൽ കോവിഡ്ബാധിച്ഛ്ക് മരിച്ചയാളുടെ മൃതദേഹം വളരെ കുറച്ച് പേര് പങ്കെടുത്ത് അതീവ സുരക്ഷയോടെ സംസ്കരിക്കും

കോവിഡ് 19 ബാധിച്ച് മട്ടാഞ്ചേരിയില് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രോട്ടോക്കോള് പ്രകാരം ആഴത്തില് സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വളരെ കുറച്ച് പേര് പങ്കെടുത്ത് അതീവ സുരക്ഷയോടെയാണ് സംസ്കാരം നടക്കുക. മൃതദേഹം പാക്ക് ചെയ്താല് പിന്നീട് തുറക്കുകയോ ബന്ധുക്കളെ ആരെയും കാണിക്കുകയോ ചെയ്യില്ല. വീഡിയോവഴി ബന്ധുക്കളെ മൃതദേഹം കാണിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു. നാലു ബന്ധുക്കള്‍ മാത്രമാകും സംസ്കാരചടങ്ങില്‍ പങ്കെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ടാണ് കൊറോണമൂലം ഇന്നു രാവിലെ മരിച്ചത്. വളരെ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായിരുന്ന വ്യക്തിയെ രക്ഷിക്കാന് പരമാവധി ശ്രമിച്ചുവെന്നും എന്നാല് കഴിഞ്ഞില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാസര്കോട് ജില്ലയില് ചികിത്സയിലുള്ളവരുടെ നില നിലവില് തൃപ്തികരമാണ്. ഉയര്ന്ന രക്തസമ്മര്ദ്ദമുള്ളവരും പ്രമേഹമുള്ളവരുമുണ്ട്. ഇവരെ വളരെ ശ്രദ്ധയോടെ പരിചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
"https://www.facebook.com/Malayalivartha
























