കോവിഡ്: വിവരശേഖരണം നടക്കാത്തതിനാല്‍ കാലാവസ്ഥാ പ്രവചനങ്ങളെയും ബാധിക്കും

ഇത്തവണ വര്‍ഷകാല പ്രവചനങ്ങള്‍ക്ക് കൃത്യത കുറഞ്ഞേക്കും. കാലാവസ്ഥാ നിരീക്ഷണ വകുപ്പിനു കീഴിലെ സെന്ററുകള്‍ ഒഴികെയുള്ള പല സ്ഥാപനങ്ങളും നിരീക്ഷണം നിര്‍ത്തി. അങ്ങനെ കോവിഡ് ഭീഷണി കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യതയെയും ബാധിക്കുന്നു. ഗവേഷണ കേന്ദ്രങ്ങളും അടച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പല പ്രാദേശിക സെന്ററുകളിലും ജീവനക്കാര്‍ ജോലിക്കെത്തുന്നില്ല. ഇതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസത്തെ പ്രവചനത്തിനു ശേഷം കണ്ടത്. 26-ന് മഴ കുറയുമെന്നായിരുന്നു നിരീക്ഷണമെങ്കിലും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചില ഭാഗങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചിരുന്നു. മലബാറിലേക്ക് മഴ ഇല്ലെന്നായിരുന്നു പ്രവചനമെങ്കിലും മലപ്പുറത്തും കോഴിക്കോടും മഴ പെയ്തു. മഴ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പേ കാലാവസ്ഥ ഗവേഷകര്‍ക്ക് ലഭിച്ച തിരിച്ചടിയായി കോവിഡ് 19.
കാലാവസ്ഥാ പ്രവചനം നടത്തുന്നത് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ ഉപകരണങ്ങള്‍ കൂടാതെ വിവിധ സംവിധാനങ്ങളുടെ സഹായം കൂടി പ്രയോജനപ്പെടുത്തിയാണ്. ഇവയില്‍ പലതില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാതായത് പ്രവചനങ്ങളെയും ബാധിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന കൊച്ചിയിലെ റഡാര്‍ സംവിധാനം ഇപ്പോള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പകല്‍സമയം മാത്രം പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തുള്ള റഡാറിന്റെ പ്രവര്‍ത്തന സമയവും ചുരുക്കി.
ഇന്ത്യയില്‍ കുറവാണെങ്കിലും പല വികസിത രാജ്യങ്ങളിലെയും കാലാവസ്ഥാ ഗവേഷകര്‍ക്ക് വിവരശേഖരണത്തിനുള്ള പ്രധാന ഉപാധി വ്യോമഗതാഗതം ആയിരുന്നു. വിമാനങ്ങളില്‍ സ്ഥാപിക്കുന്ന യന്ത്രം ഉപയോഗിച്ച് ഉപരിതല നിരീക്ഷണം നടത്തി ലഭിക്കുന്ന വിവരം ഗവേഷണത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഈ വിവരങ്ങള്‍ ലഭ്യമല്ലാതായി. 7 ലക്ഷത്തോളം കാലാവസ്ഥാ റിപ്പോര്‍ട്ടുകളും വിവരങ്ങളുമാണ് ദിവസേന വിമാനങ്ങളില്‍ നിന്നു ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























