Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

കൊവിഡ് 19 ;കാസർഗോഡ് സ്ഥിതി രൂക്ഷമാകുന്നു...ജില്ലയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 17 പേർക്ക്...11 പേർക്ക് രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ

30 MARCH 2020 11:09 PM IST
മലയാളി വാര്‍ത്ത

കാസർഗോഡ് ജില്ലയിൽ ഇന്ന് 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 106 ആയി. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നാണ്. ആറുപേർ ചെങ്കള സ്വദേശികളും രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളുമാണ് . ഇവരിൽ എട്ട് പേർ പുരുഷന്മാരും ഒൻപത് പേർ സ്ത്രീകളുമാണ്.

ഇടുക്കിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ കഴിഞ്ഞ ദിവസം രാത്രി രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ നാട്ടുകാരനാണ്. രണ്ടാമത്തെ വ്യക്തി ബൈസൻവാലിയിൽ നിന്നുള്ള ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയാണ്. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനൊപ്പം തിരുവനന്തപുരം നിയമസഭയിലെത്തി മന്ത്രിയെ കണ്ടിരുന്നു. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

കാസർകോട്ട് സമൂഹവ്യാപനം ഇല്ലെന്ന് തന്നെയാണ് ഇപ്പോഴുമുള്ള വിലയിരുത്തൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ അടിയന്തരമായി സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടോ എന്ന് കണ്ടെത്തണ്ടതുണ്ടെന്ന് സംസ്ഥാനസർക്കാർ തന്നെ വിലയിരുത്തുന്നു.

കേരളമാണ് ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പിളുകൾ പ്രതിദിനം ടെസ്റ്റ് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന്. മറ്റൊന്ന് മഹാരാഷ്ട്രയാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുക തന്നെയാണ് രോഗം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നത് പരിശോധിക്കാനും സാമൂഹ്യവ്യാപനം ഉണ്ടോ എന്ന് വ്യക്തമായി മനസ്സിലാക്കാനും അഭികാമ്യം . ഇതിനുവേണ്ടി എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണ്.

ഏറ്റവും കൂടുതൽ രോഗം ഇന്ന് രണ്ടാമത് സ്ഥിരീകരിച്ചത് കണ്ണൂരാണ്. 11 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് പേർ വീതമാണ് രോഗബാധിതരായിട്ടുള്ളത്. 6991 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപ്പിഡ് ടെസ്റ്റ് എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സ്ഥിരീകരിക്കാൻ കണക്കുകൾ വഴി തന്നെ ശ്രമിക്കുകയാണ് സംസ്ഥാനം.

കേന്ദ്രസർക്കാ‍ർ ഇപ്പോഴും രാജ്യത്ത് സമൂഹവ്യാപനം ഇല്ലെന്ന നിലപാടിൽത്തന്നെ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യയുടെ നില ഇപ്പോഴും മെച്ചമാണ്. ഇന്ത്യയേക്കാൾ രോഗബാധിതരുള്ള 40 രാജ്യങ്ങൾ ഉണ്ട് ലോകത്ത്. അതിനാൽ നിലവിൽ സ്ഥിതി അതീവജാഗ്രതയോടെ വിലയിരുത്തേണ്ട സമയമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രതികരിച്ചു.

അതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലടക്കം കൂടുതൽ ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസം മൂവായിരം സാമ്പിളുകൾ പരിശോധിക്കാൻ അനുമതി കിട്ടിയത് നേട്ടമായി. ഒപ്പം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കാസർകോട്ട് കേന്ദ്രസർവകലാശാലയിൽ പരിശോധനാ കേന്ദ്രവും തുടങ്ങി..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി ; ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച.    (1 minute ago)

നാട്ടിലേക്കു മടങ്ങാനിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു; ഉമ്മ പോയതറിയാതെ കുഞ്ഞാവയെ കാണാനാകാതെ നാല് വയസുകാരൻ നാട്ടിലേക്ക്, ഹൃദയഭേദകം ആ കാഴ്ച....  (6 minutes ago)

ജി 7 ഉച്ചകോടി : ഇന്ത്യയെയും റഷ്യയെയും ക്ഷണിക്കുമെന്ന് ട്രംപ്  (50 minutes ago)

ലോക്ക് ഡൗണിൽ തന്റെ പപ്പിയോട് സല്ലപിച്ച് നസ്രിയ;ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്!  (57 minutes ago)

ഇന്ത്യയില്‍ ഇതിനോടകം പലയിടത്തും സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന് ആരോഗ്യവിദഗ്ധര്‍; കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഇളവിനെതിരെയും രൂക്ഷ വിമര്ശനം  (1 hour ago)

ഭാര്യ ഗർഭിണി...കാമുകിയെക്കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭർത്താവ് ..  (1 hour ago)

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!  (1 hour ago)

'അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല, ഇങ്ങിനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്....?'ബെവ്ക്യൂ ആപ്പിനെയും സർക്കാറിനെയും പരിഹസിച  (1 hour ago)

എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്,നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും!  (1 hour ago)

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ  (2 hours ago)

അദ്ധ്യാപിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ; സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തുകയുണ്ടായി  (2 hours ago)

ഇന്ന് ലോക പുകയില വിരുദ്ധ ദിനം  (2 hours ago)

'ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും..., ലക്ഷകണക്കിന് പ്രവാസികൾ മടങ്ങാൻ ക്യൂ വിലാണ്...'ചാർട്ടർ വിമാനങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി  (2 hours ago)

കോഴികളിൽനിന്ന്​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന്​ ശാസ്​ത്രജ്​ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്  (3 hours ago)

രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം  (3 hours ago)

Malayali Vartha Recommends