മകന്റെ ശാരീരികാസ്വസ്ഥത കണ്ട അച്ഛന് ഹൃദയാഘാതം... ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ശ്വാസം മുട്ടലിനെ തുടര്‍ന്നുള്ള മകന്റെ ശാരീരികാസ്വസ്ഥത കണ്ട അച്ഛന് ഹൃദയാഘാതം. രണ്ടുപേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. മംഗളൂരു ദര്‍ളഗട്ടയില്‍ താമസിക്കുന്ന റിട്ട.ബി.എസ്.എന്‍.എല്‍. ജീവനക്കാരന് കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി എം.മുകുന്ദന്(74), മകന് പ്രസാദ്(34) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ മണിക്കൂറിന്റെ വ്യത്യാസത്തില്‍ ദര്‍ളഗട്ട സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെ പ്രസാദിന് കഠിനമായ ശ്വാസംമുട്ടലുണ്ടായി.
അസ്വസ്ഥത പ്രകടിപ്പിച്ച പ്രസാദിനെ ഉടന്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മകന്റെ അസ്വസ്ഥത കണ്ട് രക്തസമ്മര്‍ദമേറി നെഞ്ചുവേദന വന്ന മുകുന്ദനെയും ഒരുമണിക്കൂറിനുശേഷം ആശുപത്രിയിലെത്തിച്ചു. പ്രസാദ് പുലര്‍ച്ചെ ഒന്നരയോടെയും മുകുന്ദന് രണ്ടരയോടെയും മരിച്ചു. മകന് മരിച്ചവിവരം മുകുന്ദന് അറിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha