ഇന്നു മുതല്‍ സൗജന്യ റേഷന്‍, അരി പ്രത്യേകമായിട്ടില്ല

ഇന്ന് സൗജന്യ റേഷന്‍ വിതരണം തുടങ്ങാനിരിക്കെ റേഷന്‍ കടകളില്‍ പ്രത്യേകമായി അരി എത്തിയിട്ടില്ല. റേഷന്‍ കടകള്‍ക്ക് വാതില്‍പടി വിതരണമായതിനാല്‍ ഈ മാസത്തേക്കുള്ള അരി ഇന്ന് മുതല്‍ ഗോഡൗണില്‍ നിന്ന് കൊണ്ടുപോകുന്നതിനു ക്രമീകരണമായി. കടകളില്‍ നിലവില്‍ സ്റ്റോക്കുള്ള അരിയാണ് വിതരണം ചെയ്യുക. വിതരണത്തിന് ജില്ലയില്‍ അന്ത്യോദയ, അന്നയോജന (മഞ്ഞ) കാര്‍ഡ്:-23855 ഉണ്ട്.
ഇതിന് 715650 കിലോ അരിയും 119275 കിലോ ഗോതമ്പുമാണ് വേണ്ടത്. മുന്‍ഗണനാ വിഭാഗത്തിലുള്ള (പിങ്ക്) കാര്‍ഡ് 103383 ഉണ്ട്. മൊത്തം അംഗങ്ങള്‍ 412577 ആണ്. വിതരണത്തിന് 1650308 കിലോ അരിയും 412577കിലോ ഗോതമ്പുമാണ് വേണ്ടത്. സബ്‌സിഡി നീല കാര്‍ഡ് 97629 ഉണ്ട്. ഇവര്‍ക്ക് 1464435 കിലോ അരി വേണം. മുന്‍ഗണന ഇല്ലാത്ത വെള്ള കാര്‍ഡ് 116898 ഉണ്ട്. ഇവര്‍ക്ക് 1753470 കിലോ അരിയും വേണം.
ഗോഡൗണില്‍ നിന്ന് റേഷന്‍ കടയില്‍ അരി എത്തിക്കുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 7 വാഹനം ക്രമീകരിച്ചിട്ടുണ്ട്. 45 ലോഡ് അരിയാണ് സാധാരണ വിതരണത്തിന് വേണ്ടത്. ഏപ്രില്‍, മേയ് മാസത്തെ അരി ജില്ലാ ഡിപ്പോകളില്‍ സ്റ്റോക്ക് ഉണ്ട്. ഇതില്‍ നിന്നാണ് സൗജന്യ റേഷനുള്ള അരിയും വിതരണത്തിനു നല്‍കുന്നത്.
സൗജന്യ റേഷന്‍ വിതരണത്തിന് റേഷന്‍ കടകളില്‍ പൊലീസിന്റെയുംസന്നദ്ധ പ്രവര്‍ത്തകരുടെ സഹായവും വേണമെന്ന് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























