കഴുത്തില്‍ ഷാള്‍ കുരുങ്ങി 12കാരന്‍ മരിച്ചു, പിന്നാലെ സംഭവം നേരില്‍ കണ്ട മുത്തച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 12 കാരന്‍ മരിച്ചു. സംഭവം നേരില്‍ കണ്ട മുത്തച്ഛന്‍ ഹൃദയസ്തംഭനത്താല്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം ആണ് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചത്. ഇതിന് സാക്ഷിയായ മുത്തച്ഛന്‍ അലവി ഹാജി(68) ഹൃദയസ്ഥംഭനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി അബോധാവസ്ഥയിലായ ബാസിമിനെ ഉടന്‍തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാസിമിന്‍റെ കഴുത്തില്‍ ഷാള്‍ കുരുങ്ങുന്നത് കണ്ടുനിന്ന അലവിഹാജിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ മരണവിവരം അറിഞ്ഞതോടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അലവി ഹാജിയേയും താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
താമരശ്ശേരി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ബാസിമിന്റെ മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അലവി ഹാജിയുടെ. ഭാര്യ നഫീസ. മക്കള്‍ ഇഖ്ബാല്‍, ജലീല്‍, സല്‍മത്ത്, ഹാജറ, ഹഫ്സത്ത്. സഹോദരങ്ങള്‍: അഹ മദ്കുട്ടി, ഉസ്സയിന്‍, ഹംസ കിളയില്‍), സി എച്ച്. മമ്മി , അബു. (റിട്ട. പോലീസ് ) നബീസ, സുലൈഖ, ആസ്യ.
മുഹമ്മദ് ബാസില്‍ കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: നൗഷിദ സഹോദരങ്ങള്‍: ഫാത്തിമ നസ്റിന്‍, റാസിം,
https://www.facebook.com/Malayalivartha

























