അരിവിതരണത്തിൽ ഇനി ആശങ്കയില്ല; ട്ടെ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ ധന്യ വിതരണത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയാവേണ്ടതില്ല, വ്യാജപ്രചാരങ്ങളിലൊക്കെ വീണുപോകുന്നവരോട്

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. . എന്നാൽ ഈ സാഹചര്യത്തിലും രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയിട്ടുണ്ട് ചിലർ. സൗജന്യ റേഷൻ എന്നത് വെറും തട്ടിപ്പാണെന്നും രാഷ്ട്രീയ നാടകമാണെന്നുമൊക്കെ പറഞ്ഞു ഈ അതി ദുർഘടമായ സാഹചര്യത്തിലും അന്നം തരുന്നവന്റെ തന്നെ പള്ളയ്ക്ക് കത്തിക്കയറ്റുന്ന ഈ ഏർപ്പാട് അത്ര നല്ലതാണോ?
അതുകൊണ്ടുതന്നെ ഈ വ്യാജപ്രചാരങ്ങളിലൊക്കെ വീണുപോകുന്നവരോട് , ഒരുനേരത്തെ അരി എന്നത് തന്നെ ഒരു വലിയആശ്വാസമായി കണക്കാക്കുന്ന ആളുകളോട് വ്യക്തമായി പറയട്ടെ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ ധന്യ വിതരണത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയാവേണ്ടതില്ല. അതിങ്ങനെയാണ്. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും നിലവിലെ സൗജന്യ റേഷൻ വിതരണം .ആദ്യത്തെ ഒരു വിഭാഗമുണ്ട്..എ എ വൈ റേഷന്‍ കാര്‍ഡുടമകള്‍.അതായതു അന്ത്യോദയ വിഭാഗങ്ങൾ..അവർക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
പിന്നീടുള്ളത് മറ്റു മുന്ഗണക്രമമാണ്.പ്രിയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും.അതായതു നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും.നേരത്തെ ഇത് കിലോഗ്രാമിന് രണ്ടുരൂപയായിരുന്നു നൽകേണ്ടത്.രണ്ടു രൂപയ്ക്കു ഒരു കിലോഗ്രാം ലഭിച്ചിരുന്നത് ഇപ്പോൾ സൗജന്യമായി ലഭിക്കും..കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഒരു വീട്ടിൽ അഞ്ചുപേരാണ് ഉള്ളതെങ്കിൽ ഇരുപത്തഞ്ചു കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി കിട്ടും.
മുൻപ് അമ്പതു രൂപ ചിലവഴിക്കേണ്ടിടത്താണ് ഇത് സൗജന്യമായി ലഭിക്കുന്നത്. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു ഏഴ് അംഗങ്ങൾ വരെ ഉള്ള കുടുംബങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. ഏഴിൽ കൂടുതൽ അംഗങ്ങൾ ഉള്ള കുടുംബങ്ങളിൽ കുടുംബത്തിൽ ഒരാൾക്ക് രണ്ടു കിലോഗ്രാം എന്ന രീതിയിലായിരിക്കും ലഭിക്കുക.അതും തികച്ചും സൗജന്യമാണ്.നേരത്തെ ഒരാൾക്ക് രണ്ടു കിലോഗ്രാം വീതമായിരുന്നു കൊടുക്കുന്നത്.അതും കിലോയ്ക്ക് നാലുരൂപ .അതായതു ഒരു നീല കാർഡുള്ള വീട്ടിൽ അഞ്ചുപേർ ഉണ്ടെങ്കിൽ നേരത്തെ നാല്പതു രൂപ കൊടുക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് തികച്ചും സൗജന്യമാണ്. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന വെള്ള /നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.
നേരത്തെ ഇത് ഒരു കിലോഗ്രാമിന് പത്തു രൂപ തൊണ്ണൂറു രൂപ വെച്ചായിരുന്നു ഈടാക്കിയിരുന്നത്.അത് ഇപ്പോൾ തികച്ചും സൗജന്യമായാണ് നൽകുക. അതോടൊപ്പം തന്നെ കാർഡ് ഇല്ലാത്തവർക്ക് ഒരു കുടുംബത്തിന് പതിനഞ്ചു കിലോ അരി സൗജന്യമായി നൽകുന്നുമുണ്ട്.റേഷൻ സൗജന്യമാകുകയും കാർഡ് ഇല്ലാത്തവർക്കുപോലും ആ സൗജന്യ റേഷൻ ലഭ്യമാകുകയും ചെയ്തിട്ടുണ്ട് നിലവിൽ സംസ്ഥാന സർക്കാർ.. ഏപ്രിൽ 20നു മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും. അതിനു ശേഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണം ഉണ്ടാകുക
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായി പാലിച്ചാണ് റേഷൻ വിതരണം നടത്തുന്നത്. ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ റേഷൻ കടയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല. ഇക്കാര്യം ഉറപ്പാക്കാൻ കടയുടമയ്ക്കു ടോക്കൺ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്. ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശത്തു രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടേയും സഹായവും ഉപയോഗപ്പെടുത്താം. റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താം.
https://www.facebook.com/Malayalivartha

























