Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സംസ്ഥാനത്ത് ബീവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതോടെ മദ്യപാനികള്‍ കടുത്ത പ്രതിസന്ധിയില്‍.... മദ്യ ദൗര്‍ലഭ്യത കണക്കിലെടുത്ത് അവസരം മുതലാക്കാനൊരുങ്ങി വ്യാജ മദ്യ വില്പനക്കാര്‍, കഴി്ഞ്ഞ 48 മണിക്കൂറിനിടയില്‍ മാത്രം പിടികൂടിയത് 600 ലിറ്റര്‍ വ്യാജമദ്യം

02 APRIL 2020 09:12 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ബീവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതോടെ മദ്യപാനികള്‍ കടുത്ത പ്രതിസന്ധിയിലാണ് .ഇതിനിടയില്‍ ഡോക്ടര്‍മാരുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം ചികിത്സ ആവശ്യത്തിനായി മദ്യം എത്തിക്കാം എന്ന വാര്‍ത്ത വന്‍ വിവാദമായതോടെ സര്‍ക്കാര്‍ മലക്കം മറിയുകയാണ് .എന്നാല്‍ മദ്യ ദൗര്‍ലഭ്യത കണക്കിലെടുത്ത് അവസരം മുതലാക്കാന്‍ പല ആളുകളും രംഗത്തിറങ്ങി എന്നത് തന്നെയാണ് ഏറ്റവും അധികം ഞെട്ടല്‍ ഉളവാക്കുന്ന വസ്തുത .നിലവില്‍ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനുള്ള പരിശ്രമം തുടരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു .

മൂന്നാര്‍ എല്ലപ്പെട്ടിയില്‍ നിന്നും സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം എക്െൈസസ് പിടികൂടിയത്. കള്ളവാറ്റ് ഉള്‍പ്പടെ തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് . യൂക്കാലി കാട്ടിലെ പാറയിടുക്കില്‍ മുപ്പത്തിയഞ്ച് ലിറ്ററിന്റെ കന്നാസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ഇതോടു കൂടി എക്‌സൈസിന് പിടിപ്പത് പണിയാകുന്ന സാഹചര്യമാണ് ഉള്ളത് .ഇതിനു പിന്നാലെയാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ ആലപ്പുഴ ജില്ലയില്‍ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനടക്കം 12 പേര്‍ അറസ്റ്റിലാകുകയും 600 ലിറ്ററിലധികം വ്യാജമദ്യം പിടികൂടുകയും ചെയ്തത് .

ഇതേ സമയം ജില്ലയിലെ മിക്ക ഇടങ്ങളിലും വ്യാജ മദ്യവും വാറ്റും സുലഭമാണ് എന്നതാണ് മറ്റൊരു വസ്തുത .കഴിഞ്ഞ ദിവസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലും ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന 130 ലിറ്റര്‍ വാഷ് പിടികൂടിയിരുന്നു. സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ഓടപ്പള്ളം ഭാഗത്തെ വനമേഖലയിലാണ് ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന വാഷ് പിടികൂടിയത്.

സമാനമായ രീതിയില്‍ കഴിഞ്ഞ ഞായറാഴ്ച ഇടുക്കി അണക്കര ആറാം മൈലില്‍ നടത്തിയ പരിശോധനയില്‍ 2000 ലിറ്റര്‍ കോഡയും വാറ്റു ചാരായവും നാടന്‍ തോക്കും വെടിമരുന്നും മറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു. ആറാം മൈലിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റുകേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് വന്‍ ചാരായ വേട്ട നടന്നത്.ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ പൂട്ടിയതോടെ വ്യാജമദ്യ വില്‍പ്പന സജീവമാകാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ എക്െൈസയിസും പൊലീസും പരിശോധന കര്‍ശനമാക്കിയിരുന്നു.

ഏറ്റവവും കൂടുതല്‍ സ്പിരിറ്റ് പിടികൂടിയിട്ടുള്ള മൂന്നാര്‍ മേഖലകയില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നതും ഇതിന്റെ ഭാഗമായി തന്നെയാണ് . എല്ലപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് നേര്‍പ്പിച്ച 34 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയത് എക്‌സൈസിന് തലവേദന സൃഷ്ഠിച്ചിരിക്കുകയാണ് . 35 ലിറ്റര്‍ കൊള്ളുന്ന കന്നാസിലാണ് വ്യാജ മദ്യം തോട്ടം മേഖലയില്‍ സൂക്ഷിച്ചിരുന്നത്.ഇത് ഗുരുതരമായ കുറ്റം തന്നെയാണ്

മാത്രമല്ല ഇത് നേതൃത്വം കൊടുത്തതാരൊക്കെ എന്നതും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയവരും ഉടന്‍ തന്നെ പിടിയിലാവുമെന്നു എക്‌സൈസ് പറഞ്ഞിരിക്കുകതയാണ് .നിലവില്‍ സംശയം സമീപവാസികളിലേക്കാണ് നീളുന്നത് സമീപത്ത് താമസക്കാരില്ലാത്തതിനാല്‍ വ്യാജമദ്യം സൂക്ഷിച്ചതാരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വ്യാജ മദ്യ നിര്‍മ്മാണം പെരുകി വരുന്നതിനു നാടിനു വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (16 minutes ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (1 hour ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (2 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (2 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (2 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (3 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (3 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (3 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (4 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (4 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (4 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (4 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (4 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (4 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (5 hours ago)

Malayali Vartha Recommends