മില്‍മ, പാല്‍ സംഭരിക്കാത്തതിനാല്‍ പലരും പാല്‍ ഒഴുക്കിക്കളഞ്ഞു!

കര്‍ഷകരില്‍ നിന്ന് മില്‍മ പാല്‍ സംഭരിക്കാത്തതിനാല്‍ ഇന്നലെ ക്ഷീരകര്‍ഷകര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ദിനം. ചിലരെല്ലാം അയല്‍വാസികള്‍ക്കു സൗജന്യമായി നല്‍കിയപ്പോള്‍ പലരും കൃഷിയിടങ്ങളില്‍ ഒഴുക്കിക്കളഞ്ഞു.
ചായക്കടകള്‍ ഇല്ലാത്തതിനാല്‍ ആ വഴിക്കും വില്‍പന നടന്നില്ല. വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ സംഭരണ നിയന്ത്രണവും കര്‍ഷകര്‍ക്കു തിരിച്ചടിയാകും. കാലിത്തീറ്റ വില വര്‍ധനയും വൈക്കോല്‍ ക്ഷാമവും വെള്ളക്കുറവുമെല്ലാം അതിജീവിച്ച് കര്‍ഷകര്‍ വളര്‍ത്തുന്ന പശുക്കളുടെ പാലാണ് ഒഴുക്കിക്കളയേണ്ടി വന്നത്.
ശീതീകരണ സംവിധാനം ഉള്ള ക്ഷീരസംഘങ്ങള്‍ക്കു സൂക്ഷിക്കാം.. എന്നാല്‍ പല സംഘങ്ങള്‍ക്കും ചില്ലിങ് പ്ലാന്റ് ഇല്ല. ചിലയിടത്ത് കര്‍ഷകര്‍ ക്ഷീരസംഘത്തില്‍ എത്തിച്ച പാല്‍ പ്രാദേശികമായി വിറ്റുപോയിരുന്നു. എന്നാല്‍ നാട്ടില്‍ പണി നടക്കാത്ത സാഹചര്യത്തില്‍ പാലിനു മുടക്കാന്‍ പലര്‍ക്കും കഴിയില്ല. തൈരാക്കി മാറ്റുമെങ്കിലും അതിനും വിപണന സാഹചര്യം ഇല്ല.
ഏറ്റവുമധികം ക്ഷീര കര്‍ഷകരും ഉല്‍പാദനവും ഉള്ള മേഖലയാണു ചിറ്റൂര്‍ . എണ്ണായിരത്തിമുന്നൂറിലധികം കര്‍ഷകര്‍ 1,20,000 ലീറ്റര്‍ പാലാണ് പ്രതിദിനം ക്ഷീര സംഘങ്ങള്‍ വഴി മില്‍മയ്ക്കു നല്‍കുന്നത്. ഇതില്‍ 10 ലീറ്റര്‍ മുതല്‍ 650 ലീറ്റര്‍ വരെ പാല്‍ അളക്കുന്ന കര്‍ഷകരുണ്ട്. ഒരു ദിവസം മുടങ്ങിയാല്‍ 20,000 രൂപയിലേറെയാണ് ഫാം നടത്തുന്ന ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. സംഘങ്ങള്‍ വഴി പാല്‍ എടുക്കാത്ത ദിവസങ്ങളില്‍ തമിഴ്‌നാട്ടിലെത്തിച്ച് അനാഥാലയങ്ങള്‍ക്കു സൗജന്യമായി നല്‍കുന്ന കര്‍ഷകരുമുണ്ടിവിടെ. ഇപ്പോള്‍ അതും നടക്കില്ല.
അട്ടപ്പാടിയില്‍ ഇരുപതിനായിരം ലീറ്റര്‍ പാലുല്‍പാദിപ്പിക്കുന്നുണ്ട്,15 ക്ഷീര സംഘങ്ങളുണ്ട്. കര്‍ഷകരുടെ പ്രധാന ഉപജീവന മാര്‍ഗമാണിത്. വലിയ ഡെയറി യൂണിറ്റുകളില്ല. 10 മുതല്‍ 100 ലീറ്റര്‍ വരെ പാല്‍ സംഘങ്ങളില്‍ അളക്കുന്ന കര്‍ഷകരാണ് കൂടുതലും. ആദിവാസി കര്‍ഷകരുമുണ്ട്.പ്രതിദിനം പതിനയ്യായിരം ലീറ്റര്‍ വരെ മില്‍മ ശേഖരിക്കുന്നുണ്ട്. പാല്‍ സംഭരണം മടങ്ങിയതും നിയന്ത്രിക്കുന്നതും കര്‍ഷകരെ കണ്ണീരിലാക്കും.
https://www.facebook.com/Malayalivartha

























