കൊറോണക്കാലത്തെ ഉയരുന്ന മാനസിക സംഘർഷങ്ങൾ; കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തിനേടിയ ഒരാളെ വീട്ടില്‍ കയറ്റാതെ ഭാര്യ, മറ്റൊരിടത്ത് ആത്മഹത്യ; കൗൺസിലിങ് വേണമെന്ന് മുഖ്യമന്ത്രി

ഇന്നലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താസമ്മേളനമുണ്ടായിരുന്നു ഇന്നലെ. ലോകമലയാളികളെല്ലാം തന്നെ ആകാംക്ഷയോടെ കേട്ടിരിക്കുന്ന വാർത്ത സമ്മേളനം. അതിൽ അദ്ദേഹം പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തിനേടിയ ഒരാളെ വീട്ടില്‍ കയറ്റാന്‍ ഭാര്യ വിസമ്മതിച്ചുവെന്നത്. . മറ്റൊരിടത്ത് രോഗം ബാധിച്ചയാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായതായി അദ്ദേഹം പറഞ്ഞിരുന്നു. . ഇത്തരം മാനസിക വിഷമമുണ്ടാക്കുന്ന വാര്‍ത്തകള്‍ തടയാന്‍ കൗണ്‍സിലിങ്ങും ബോധവല്‍ക്കരണ പരിപാടികളും സജീവമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞിരുന്നു.
ചില വാര്‍ത്തകള്‍ വല്ലാത്ത അസ്വസ്ഥ്യമുണ്ടാക്കുന്നതാണ്. കൊവിഡ് ബാധിച്ച ഒരാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്ത വാര്‍ത്ത കണ്ടു. രോഗം പൂര്‍ണമായും മാറി തിരിച്ചെത്തിയ ആളെ ഭാര്യ വീട്ടില്‍ കയറ്റയില്ല എന്നതും ഈ ഘട്ടത്തിലുണ്ടായി. ഒടുവില്‍ ജില്ലാ ഭരണകൂടത്തിന് അയാള്‍ക്ക് മറ്റൊരിടത്ത് താമസമൊരുക്കേണ്ടതായ വന്നു. അജ്ഞതകൊണ്ടും തെറ്റിദ്ധാരണകൊണ്ടും ഭയം കൊണ്ടുമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതു വരെ പരിചിതമല്ലാത്ത അനുഭവങ്ങളാണ് കോവിഡ് 19 ജനങ്ങള്‍ക്ക് നല്‍കിയത്. ഈ അടച്ചു പൂട്ടിയിരിക്കല്‍ പലരിലും മാനസിക പ്രശ്‌നങ്ങളും ഡിപ്രഷനും പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം
മനുഷ്യവംശത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനും നാശം വിതയ്ക്കാനും ഒരു വൈറസിന് സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊവിഡ് ബാധ.കൊവിഡ് 19 ആളുകളുടെ ശാരീരിക ആരോഗ്യത്തെ എന്ന പോലെ തന്നെ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നതായാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്.
തനിക്ക് രോഗം വരുമോ എന്ന ഭയം മുതല്‍ പ്രിയപ്പെട്ടവരെ രോഗം മൂലം നഷ്ടപ്പെട്ടതിന്റെ ദുഖം വരെയുള്ള വ്യത്യസ്ത മാനങ്ങള്‍ അടങ്ങിയതാണ് കൊവിഡിന്റെ മാനിസികാരോഗ്യ വശം. കൂടാതെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷി വ്യക്തികള്‍, പ്രായമായവര്‍ , കുട്ടികള്‍, ഗര്‍ഭിണികള്‍ മുതലായവരിലുള്ള മാനസികാഘാതങ്ങളെ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.മുതിര്‍ന്നവരില്‍ തനിക്ക് വേഗം രോഗം പിടിപെടുമോ എന്ന ഭയമാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പുറത്ത് പോകാന്‍ കഴിയാതെ വീടിന് ഉള്ളില്‍ ഒതുങ്ങി കൂടുന്നതിന്റെ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം.
മുമ്പ് മാനസിക രോഗം ഉണ്ടായിരുന്നവരോ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നവരോ ആണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ ഉണ്ട്. താന്‍ എവിടെ പോകുന്നുവെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയാതെ വരുന്നത് ഒരു തരം നിസഹായ അവസ്ഥയും ക്ഷോഭവും ഉണ്ടാക്കിയേക്കാം.കൊവിഡ് 19 യുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പരിഗണന അര്‍ഹിക്കുന്നവരാണ് വൃദ്ധര്‍. കൊവിഡ് 19 യുടെ റിസ്‌ക്ക് ഏറ്റവും കൂടുതല്‍ ഉള്ളത് ഈ വിഭാഗത്തിലാണ്. മാനസിക പിരിമുറുക്കവും വിഷാദവും ഇവരില്‍ കൂടാനുള്ള സാധ്യത കൂടുതലാണ്. ലോക്ക്ഡൗണ്‍ കാരണം എല്ലാവരും വീട്ടിലിരിക്കുന്നത് ഇവരുടെ ദിനചര്യകളെ ബാധിച്ചേക്കാം. പെട്ടന്ന് ഉള്ള ഇത്തരം മാറ്റങ്ങള്‍ ഇവരില്‍ ദേഷ്യവും മറ്റു പെരുമാറ്റ വ്യതിയാനങ്ങളും ഉണ്ടാക്കിയേക്കാം.
അതുകൊണ്ടുതന്നെ കൗണ്‍സിലിങ്ങും ബോധവല്‍ക്കരണ നടപടികളും ശക്തിപ്പെടുത്തണം. കൊറോണ സംബന്ധിച്ച് പല തെറ്റിദ്ധാരണാജനകമായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന അറിയിപ്പുകള്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും, മറ്റുള്ളവ കണ്ടെത്തി തടയുമെന്നും ഉള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങളെ ഈ അവസരത്തിൽ മുഖവിലയ്‌ക്കെടുത്തെ മതിയാകു..
https://www.facebook.com/Malayalivartha

























