കൊറോണ വൈറസ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

കൊറോണ വൈറസ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. പോത്തന്‍കോട് ഭാഗത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്.കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് മരണമടഞ്ഞ അബ്ദുള്‍ അസീസിന്റെ അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കും കൊറോണ വൈറസ് ബാധയേറ്റിട്ടില്ലെന്നാണ് പ്രാഥമിക പരിശോധന ഫലം. അതുകൊണ്ട് തന്നെ പ്രദേശത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് തുടര്‍ന്നാണ് നടപടി.
രണ്ട് മണിക്കൂര്‍ മാത്രമേ കടകള്‍ തുറക്കാവൂ, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകരൊഴികെയുള്ള മറ്റാരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.
" f
https://www.facebook.com/Malayalivartha

























