'ലഹരി... ഇനിയൊരാളും അതിലേക്കു അറിഞ്ഞോ അറിയാതയോ വീഴാതിരിക്കട്ടെ'; ലഹരിക്കെതിരെ പടപൊരുതാൻ ഒരു ഹ്രസ്വചിത്രം

പ്രബുദ്ധ കേരളമെന്നാണ് കേരളത്തെ നമ്മള്‍ അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ളത്. വലുപ്പം അടിസ്ഥാനമാക്കിയാല്‍ കൊച്ചു സംസ്ഥാനമാണ് നമ്മുടേതെങ്കിലും നവോത്ഥാന നായകന്മാര്‍ അടിത്തറയിട്ട സാമൂഹിക ഭൂമികയില്‍ നിന്ന് നമ്മള്‍ പടുത്തുയര്‍ത്തിയത് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങളാണ്. എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും, പൊതുജനാരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഒക്കെ ബാധിക്കുന്ന തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് മലയാളിയുടെ മദ്യപാനശീലം.
ലഹരി... അതൊരു നീരാളികൈയ്യാണ്. ഒരിക്കൽ പെട്ടുപോയാൽ ദേഹമാസകലം വരിഞ്ഞുമുറുകുന്ന നീരാളി പിടുത്തം. ഇതിൽ വീണു ജീവിതം ഹോമിച്ച ഒരുപാട് പേരുടെ നേർച്ചിത്രങ്ങൾ നമുക്ക് മുൻപിലുണ്ട്. ഇനിയൊരാളും അതിലേക്കു അറിഞ്ഞോ അറിയാതയോ വീഴാതിരിക്കട്ടെ.... അവനവനിൽ തിരിച്ചറിവുകൾ ഉണ്ടാവട്ടെ സ്വന്തം ജീവനാണ്, ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന്....
രഞ്ജിത് കുളനടയാണ് ഈ വിഡിയോയിൽ അഭിനയിച്ചത്. പന്തളത്തിനു അടുത്ത് കുളനട ആണ് സ്വദേശം. കൂടെ അഭിനയിച്ചത് ഇദ്ദേഹത്തിന്റെ മകൾ ഗൗരി. ഇതുപോലെ സോഷ്യൽ കമ്മിറ്റ്മെന്റ് വീഡിയോകൾ ധാരാളം ചെയ്യാറുണ്ട് ഇവർ . വാളയാർ വിഷയത്തിൽ നിലപാട് അറിയിച്ചു തെരുവിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























