സംസ്ഥാനത്ത് പുതുതായി 21 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു... സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി, കാസര്‍ഗോഡ് എട്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കൊല്ലത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് പുതുതായി 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ കാസര്‍ഗോഡ് എട്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കൊല്ലത്ത് രണ്ടു പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് നിലവില്‍ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേര്‍ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 643 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേര്‍ വിദേശികളും. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നുകിട്ടി.
ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തുവരാണ്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.ഇന്നലെ 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി
"
https://www.facebook.com/Malayalivartha

























