ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകളുടെ കാലാവധി നീട്ടി
രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകളുടെ കാലാവധി നീട്ടി നല്കി. മാര്‍ച്ച് 25നും ഏപ്രില്‍ 14നും ഇടയില്‍ പുതുക്കേണ്ട ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകള്‍ക്ക് ഏപ്രില്‍ 21 വരെ ഇനി കാലാവധി ലഭിക്കും. വാഹന രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പുതുക്കേണ്ട തീയതി നേരത്തെ ജൂണ്‍ 30 വരെ നീട്ടി നല്‍കിയിരുന്നു.
ലോക്ക് ഡൗണ്‍ പതിനാലിന് പിന്‍വലിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചന ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ രാഷ്ട്രപതി ഇന്ന് ഗവര്‍ണ്ണറുമാരുമായി വിഡീയോ കോണ്‍ഫറന്‍സ് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha