മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം കീഴാറ്റൂര്‍ പൂന്താനം സ്വദേശിയായ 85 വയസ്സുകാരനു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 12 ആയി. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയ മകന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അയാളും ഇപ്പോള്‍ നിരീക്ഷണത്തില്‍ ആണ്.
അതിനിടെ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചിരുന്ന വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി രോഗമുക്തയായി ഇന്ന് വീട്ടിലേക്ക് മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇത് ജില്ലാ ഭരണകൂടത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ജില്ലയില്‍ ഇന്നലെ 1156 പേര്‍ക്ക് കുടി പുതുതായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 13.936 പേര്‍ ആയി. ഇതില്‍ 63 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററിലും ബാക്കിയുള്ളവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ് കഴിയുന്നത്.
മലപ്പുറം ജില്ലയില്‍ നിന്ന് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ജില്ലയില്‍ പരിശോധിച്ച സാമ്പിളുകളില്‍ 601 പേര്‍ക്ക് വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി. 62 സാമ്പിളുക്കളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
അതിനിടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ പൊലീസ് 111 -പേരെ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. 28 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























