തപാലിലെത്തിയ അര്‍ബുദ മരുന്ന് എംപി-യുടെ അഭ്യര്‍ത്ഥന മാനിച്ച് വീട്ടിലെത്തിച്ച് പോസ്റ്റല്‍ സൂപ്രണ്ട് മാതൃകയായി!
പത്തനംതിട്ട കരിമാന്‍തോട് കന്നടിയില്‍ വീട്ടില്‍ പുഷ്പവല്ലി കഴിഞ്ഞ 20 വര്‍ഷമായി കാന്‍സര്‍ രോഗബാധിതയാണ്. കൊറിയര്‍ വഴിയാണ് മരുന്ന് അയച്ചുകൊണ്ടിരുന്നത്.
ലോക്ഡൗണ്‍ കാരണം ഇത്തവണ തപാല്‍ മാര്‍ഗമാണ് അയച്ചത്. എന്നാല്‍ തപാല്‍ നീക്കവും തടസ്സപ്പെട്ടതിനാല്‍ മരുന്ന് യഥാസമയം ലഭിക്കാന്‍ തടസ്സം വന്നു.
ഈ വിവരം അറിഞ്ഞ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ആന്റോ ആന്റണി എംപിയെ കാര്യം അറിയിച്ചു.
എംപിയുടെ അഭ്യര്‍ഥനയനുസരിച്ച് പോസ്റ്റല്‍ സൂപ്രണ്ട് പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ബാലകൃഷ്ണന് നായര്‍ , തിരുവല്ല ആര്‍എംഎസില്‍ നേരിട്ടെത്തി പാഴ്സല്‍ കൈപ്പറ്റി.
കഴിഞ്ഞ ദിവസം രാത്രിയോടെ ജീവന്‍രക്ഷാമരുന്ന് പുഷ്പവല്ലിയുടെ വീട്ടിലെത്തിച്ചു നല്കി.
https://www.facebook.com/Malayalivartha