ചേര്‍ത്തല പൊലീസ് സ്റ്റേഷന് പരിസത്ത് ഉപയോഗ ശൂന്യമായവ കത്തിക്കുന്നതിനിടെ പൊട്ടിത്തെറി
കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലുള്ള ശുചീകരണത്തിന്റെ ഭാഗമായി സ്റ്റേഷന് പരിസത്ത് ഉപയോഗ ശൂന്യമായവ കത്തിക്കുന്നതിനിടെ ചേര്‍ത്തല പൊലീസ് സ്റ്റേഷന് വളപ്പില്‍ പൊട്ടിത്തെറി. പിടിച്ചിട്ടിരുന്ന മണ്ണ്മാന്തി യന്ത്രത്തിന്റെയും സ്റ്റേഷന് ഓഫിസിന്റെയും ചില്ല് തകര്‍ന്നു. ഒരു പൊലീസ് ഓഫിസറുടെ കൈക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇന്നലെ രാവിലെ 10.40-ന് ആയിരുന്നു സംഭവം.
വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ട്രാഫിക് സ്റ്റേഷന്റെയും പഴയ സര്‍ക്കിള്‍ ഓഫിസ് കെട്ടിടത്തിന്റെയും ജനല്‍ ചില്ലും സ്റ്റേഷന് വളപ്പില്‍ പിടിച്ചിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെയും ചില്ലും തകര്‍ന്നു. ചില്ലു വീണ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയചന്ദ്രന്റെ കൈക്കു ചെറിയ പരുക്കേറ്റു.
കത്തിച്ച വസ്തുക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ പിടിച്ചെടുത്തിരുന്ന പടക്കങ്ങള്‍ ഉള്‍പ്പെട്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കത്തിച്ച ഭാഗത്ത് നേരത്തെ പടക്കങ്ങള്‍ നിര്‍വീര്യമാക്കിയിരുന്നു. മണ്ണിനടിയില്‍ നിര്‍വീര്യമാകാതെ കിടന്ന പടക്കങ്ങള്‍ കത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവമറിഞ്ഞ് ഡിവൈഎസ്പി എ.ജി. ലാല്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.
പെയിന്റ് ടിന്നുകള്‍, സ്പ്രേ കുപ്പികള്‍ തുടങ്ങിയവയും ഉപയോഗശൂന്യമായ വസ്തുക്കളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവ പൊട്ടിത്തെറിക്കു കാരണമായോ എന്നതും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha