ആലപ്പുഴ വാച്ചാല് തോട്ടില്‍ വിഷദ്രാവകം ഉപയോഗിച്ച് മീന്‍പിടിത്തം വ്യാപകമെന്ന് പരാതി
വാച്ചാല് തോട്ടില്‍ വിഷദ്രാവകം ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനാല്‍ ചെറു മത്സ്യങ്ങള്‍ ചത്തുപൊങ്ങി ചീഞ്ഞു നാറുന്നതായി പരാതി.
കൊയ്ത്ത്, നെല്ലു സംഭരണം എന്നിവ നടക്കുന്ന മുട്ടാര്‍ ഇന്ദ്രന്‍സ് പാടത്തിനു സമീപം റോഡിനോടു ചേര്‍ന്നുള്ള വാച്ചാല് തോട്ടിലാണ് ഇത്തരം സംഭവം.
ഇതു മുലം റോഡിലൂടെ പോകുന്നവരും പ്രദേശ വാസികളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
അസഹ്യമായ ദുര്‍ഗന്ധം മൂലം, പാടത്ത് വ്യാപകമായി നെല്ലു സംഭരണം നടക്കുന്ന സമയത്ത് വേണ്ടപോലെ പണിയെടുക്കാന്‍ പോലും കഴിയുന്നില്ല.
ഇത്തരം അനധികൃത മത്സ്യ ബന്ധനത്തിന് എതിരെ നടപടി വേണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം ബോബന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha