കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന പ്രതി തടവു ചാടി , തെരച്ചില്‍ വ്യാപകമാക്കി പോലീസ്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന പ്രതി തടവു ചാടി. ഉത്തര്‍പ്രദേശിലെ ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ വാര്‍ഡില്‍ നിന്ന് കാണാതായത്. കഴിഞ്ഞ മാസം23ന് കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള കാനറ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ അജയ് ബാബുവിനെ 25നാണ് കാസര്‍കോട് നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ ജയിലിലെത്തിക്കാതെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
ഇയാള്‍ക്ക് വേണ്ടി പൊലീസ് കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ക്ക് അധിക ദൂരം പോകാന്‍ സാധിക്കില്ലെന്ന കണക്കൂകൂട്ടലിലാണ് പൊലീസ്.
"
https://www.facebook.com/Malayalivartha