ലോക് ഡൗണ്‍ കാലത്ത് കാമുകന്മാരെ തേടിയിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍!
കോവിഡ് ഭീതിയൊന്നും മഞ്ചേരിയിലെ 19-കാരിയെ ബാധിച്ചില്ല. വീട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് യുവതി കാമുകനെ തേടി വീട്ടിലെത്തി.
വഴിക്കടവ് സ്വദേശി 20-കാരനാണ് പ്രണയകഥയിലെ താരം. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി. യുവാവ് ഇലക്ട്രീഷ്യനും. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയത്തിലൂടെയാണ് പ്രണയം വളര്‍ന്നതെന്ന് പറയുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്ന് സംശയം തോന്നിയതിനാല്‍ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നു. അതിനിടെ യുവതിയുടെ വീട്ടുകാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ കാമുകന്റെ വീടായ വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു. യാത്രയുടെ ലക്ഷ്യം ആരാഞ്ഞപ്പോള്‍ സത്യം വെളിപ്പെടുത്തി യാത്ര തുടര്‍ന്നു. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെ ലോക് ഡൗണ്‍ കാലത്തെ ഒളിച്ചോട്ടത്തിനു ശുഭപര്യവസാനം. പക്ഷേ, വിവാഹം നടത്താന്‍ യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മറ്റൊരു പെണ്‍കുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍ നിന്നും അമ്മയോട് പിണങ്ങി തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്ക് കടന്നത്. ലോക് ഡൗണ്‍ തിരക്കിനിടയില്‍, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പൊലീസ് 17-കാരി പെണ്‍കുട്ടിയെ മടക്കിയെത്തിച്ചത്.
പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരം മേഖലയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് തമിഴ്നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി താമസിക്കുന്ന മേഖല കണ്ടെത്തി.
എങ്കിലും കേരള പൊലീസ് എത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയെ കൈമാറാനാവൂ എന്ന് തേവാരം പൊലീസ് അറിയിച്ചു. ലോക് ഡൗണായതിനാല്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയ ശേഷം നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ പ്രകാശ്, ഉദ്യോഗസ്ഥരായ സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി.
പൊലീസ് തമിഴ്നാട്ടിലേക്ക് പോയത് സാനിറ്റൈസര്‍, മാസ്ക്, കൈയ്യുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു. വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
തമിഴ്നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ലോക്ഡൗണിനെ തുടര്‍ന്നാണ് വീട്ടില്‍ തിരിച്ച് എത്തിയത്. വിദ്യാര്‍ഥിനിയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha