കര്‍ശന പരിശോധനയോടെ ഇന്നും നാളെയും കൊച്ചിയില്‍ നിന്ന് വിമാനങ്ങള്‍
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന പ്രത്യേക വിമാനങ്ങളില്‍ യാത്രക്കാരെ ഇന്നും നാളെയും കര്‍ശന ആരോഗ്യസുരക്ഷാ നടപടികളോടെ അയയ്ക്കും. ഇന്ന് ഒമാന്‍ എയര്‍, മസ്കത്തിലേക്കും നാളെ എയര്‍ഇന്ത്യ ഫ്രാന്‍സിലേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. ഇന്നത്തെ ഒമാന്‍ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 53 ഒമാന്‍ സ്വദേശികളാണു പുറപ്പെടുക.
ഉച്ചയ്ക്ക് 2-ന് മസ്കത്തില് നിന്നെത്തുന്ന വിമാനം 2.50-ന് ഇവിടെ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കുടുങ്ങിയ ഒമാനികളുമായി വൈകിട്ടോടെ മസ്കത്തിലേക്കു പുറപ്പെടും. നാളെ എയര്‍ഇന്ത്യ വിമാനം ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനാണ് സര്‍വീസ് നടത്തുന്നത്.
ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.45-ന് കൊച്ചിയില്‍ എത്തുന്ന വിമാനം 8-ന് ഇവിടെ നിന്ന് മുംബൈ വഴി പാരിസിലേക്കു പറക്കും. മസ്കത്ത് വിമാനത്തില്‍ പോകാനുള്ളവര്‍ 12 മണിയോടെ വിമാനത്താവളത്തിലെത്തണം.
https://www.facebook.com/Malayalivartha