യുവാവും യുവതിയും അറസ്റ്റില്‍: മനുഷ്യാവകാശ കമ്മിഷന് അംഗങ്ങള്‍ ചമഞ്ഞു തട്ടിപ്പ്
പഴയന്നൂരില്‍ മനുഷ്യാവകാശ കമ്മിഷന് അംഗങ്ങള്‍ ചമഞ്ഞു തട്ടിപ്പു നടത്തിയ പട്ടാമ്പി തൃത്താല ഞാങ്ങാട്ടിരി അമ്മനത്ത് പുത്തന്‍പീടികയില്‍ മുസ്തഫ (48), ചേലക്കോട് കുളങ്ങര മഠത്തില്‍ നസീമ (37) എന്നിവരെ സിഐ പി.സി. ചാക്കോ അറസ്റ്റ് ചെയ്തു.
പഴയന്നൂരിലെ റംല സൂപ്പര്‍ മാര്‍ക്കറ്റില്‍, സര്‍ക്കാര്‍ വാഹനമെന്നു തെറ്റി ധരിപ്പിക്കും വിധം ബോര്‍ഡുകളുള്ള വാഹനവുമായാണ് ഇവര്‍ എത്തിയത്.
ഉടമയെ പറ്റിച്ചു സാധനങ്ങള്‍ വാഹനത്തിലാക്കി പെട്ടെന്ന് മടങ്ങി. പിന്നീട് ഉടമയ്ക്ക് സംശയം തോന്നി പൊലീസില്‍ പരാതി നല്‍കുകയും ഇവരെ ചേലക്കോട് നിന്ന് പിടികൂടുകയും ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.
മുസ്തഫ, നസീമ എന്നിങ്ങനെയാണ് തങ്ങളുടെ പേരെന്നു പറഞ്ഞ പ്രതികള്‍ ദമ്പതികളാണെന്നാണ് പറഞ്ഞത്.
https://www.facebook.com/Malayalivartha